Image

മലപ്പുറം സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു

ഷക്കീബ്‌ കൊളക്കാടന്‍ Published on 28 July, 2012
മലപ്പുറം സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു
റിയാദ്‌: എയര്‍പോര്‍ട്ട്‌ ഹൈവേയില്‍ ബുധനാഴ്‌ച വൈകിട്ടുണ്‌ടായ അപകടത്തില്‍ മലപ്പുറം സ്വദേശി മരണമടഞ്ഞു. മലപ്പുറം ജില്ലയിലെ ചേളാരി പറമ്പില്‍പ്പീടിക സ്വദേശി വലിയപറമ്പ്‌ വീട്ടില്‍ തൊണ്‌ടിക്കോടന്‍ ഉമ്മര്‍ ഹാജി (54) യാണ്‌ മരിച്ചത്‌.

ഉമ്മര്‍ ഹാജി ഓടിച്ചിരുന്ന ടൊയോട്ട ഹൈലക്‌സ്‌ പിക്കപ്പ്‌ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ്‌ അപകടമുണ്‌ടായത്‌. അപകട സ്‌ഥലത്തു തന്നെ ഉമ്മര്‍ ഹാജി മരമടഞ്ഞു. മുന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ ടയര്‍ പൊട്ടിത്തെറിച്ച്‌ പിന്നോക്കം തിരിഞ്ഞ്‌ പുറകില്‍ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

സ്‌ഥലത്തെത്തിയ പോലീസ്‌ മൃതദേഹം ആശുപത്രിയിലെത്തിച്ചു. 32 വര്‍ഷമായി ഇറാഖ്‌ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന ഉമ്മര്‍ ഹാജി 13 വര്‍ഷമായി റിയാദിലെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്‌ഥനായിരുന്നു. നാട്ടില്‍ പോയി വന്നിട്ട്‌ ഒരു വര്‍ഷമായി.

ഭാര്യ: ഫാത്തിമത്ത്‌ സുഹ്‌റ. മക്കള്‍: ജയ്‌സല്‍ (ജിദ്ദ), റിസ്‌വാന, ഫൈസല്‍, അഫ്‌സല്‍. മരുമക്കള്‍: മുഹമ്മദ്‌ റാഫി (റിയാദ്‌) ശാഖിറ. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുമെന്ന്‌ ഇവിടെയെത്തിയ മകന്‍ ജയ്‌സല്‍ പറഞ്ഞു.
മലപ്പുറം സ്വദേശി റിയാദില്‍ വാഹനാപകടത്തില്‍ മരണമടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക