Image

ജഗതിയുടെ നിലയില്‍ പുരോഗതി; സംസാരിച്ചുതുടങ്ങി

Published on 28 July, 2012
ജഗതിയുടെ നിലയില്‍ പുരോഗതി; സംസാരിച്ചുതുടങ്ങി
ചെന്നൈ: കോഴിക്കോട്‌ വെച്ച്‌ വാഹനാപകടത്തില്‍ പരിക്കേറ്റ്‌ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി. ജഗതി സംസാരിച്ചുതുടങ്ങിയതായും പരസഹായമില്ലാതെ നടന്നു തുടങ്ങിയതായും ഡോക്‌ടര്‍മാര്‍ അറിയിച്ചു. ജഗതി സംസാരിക്കാന്‍ തുടങ്ങിയത്‌ വളരെ നിര്‍ണ്ണായകമായ പുരോഗതിയാണെന്നാണ്‌ ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

ഈ രീതിയില്‍ കാര്യങ്ങള്‍ പുരോഗമിച്ചാല്‍ ഒന്നു രണ്ടു മാസത്തിനുള്ളില്‍ തന്നെ ജഗതിയ്‌ക്ക്‌ ആശുപത്രി വിടാനാകും. എന്നാല്‍ പിന്നീടും ആറു മാസത്തോളം വിശ്രമം വേണ്ടി വരും. അതിന്‌ ശേഷം ജഗതി പഴയ ജഗതിയായി വെള്ളിത്തിരയിലെത്തുമെന്നാണ്‌ ഡോക്ടര്‍മാരുടെ അഭിപ്രായം.

ജഗതിയെ എല്ലാ ദിവസവും ആശുപത്രിയിലെ ജിംനേഷ്യത്തില്‍ കൊണ്ടുപോയി ഫിസിയോ തെറപ്പി നടത്തുന്നുണ്ട്‌. ഇവിടേയ്‌ക്ക്‌ സന്ദര്‍ശകര്‍ക്ക്‌ പ്രവേശനമില്ലെങ്കിലും കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സന്ദര്‍ശനാനുമതി നല്‍കുന്നുണ്ട്‌. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്‌ ഗോപി തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ ജഗതിയെ സന്ദര്‍ശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക