Image

പാക്കിസ്ഥാനില്‍ ഹിന്ദു ബാലനെ മതം മാറ്റിയ സംഭവം വിവാദത്തില്‍

Published on 28 July, 2012
പാക്കിസ്ഥാനില്‍ ഹിന്ദു ബാലനെ മതം മാറ്റിയ സംഭവം വിവാദത്തില്‍
ഇസ്ലാമബാദ്‌: പാകിസ്‌താനില്‍ ഹിന്ദു മതവിശ്വാസിയെ ഇസ്ലാം മതത്തിലേയ്‌ക്ക്‌ മാറ്റിയ സംഭവം വിവാദത്തിലായി. ഈ രംഗം ടെലിവിഷനിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്‌തിരുന്നു.
ഹിന്ദു ബാലനെ മുസ്ലീം മതത്തിലേയ്‌ക്ക്‌ മാറ്റുന്ന ചടങ്ങാണ്‌ ചാനല്‍ ലൈവായി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിച്ചത്‌. ഒരു ഇമാമാണ്‌ ചടങ്ങുകള്‍ നയിച്ചത്‌. മതം മാറിയ കുട്ടിക്ക്‌ കാണികള്‍ മുസ്ലീം പേര്‌ നിര്‍ദേശിക്കുന്നതോടെയാണ്‌ ഷോ അവസാനിക്കുന്നത്‌. പാകിസ്‌താനില്‍ മറ്റു മതങ്ങള്‍ക്ക്‌ മുസ്ലീം മതത്തിന്റെ അതേസ്ഥാനം ലഭിക്കുന്നില്ലെന്നതിന്‌ തെളിവാണ്‌ ഈ നടപടിയെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.

കുട്ടിയുടെ സമ്മതത്തോടെയാണ്‌ മതം മാറ്റം നടന്നതെന്ന്‌ കരുതാനാവില്ല. പ്രേക്ഷകര്‍ക്ക്‌ പുതിയതെന്തെങ്കിലും സമ്മാനിക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ ചാനല്‍ ഇത്തരമൊരു സംഭവം ലൈവ്‌ ഷോയാക്കി അവര്‍ക്ക്‌ മുന്നിലെത്തിച്ചത്‌. എന്നാല്‍ ഇത്‌ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക്‌ എന്തു സന്ദേശമാണ്‌ നല്‍കുക എന്ന്‌ അവര്‍ ഒരു നിമിഷം ചിന്തിക്കേണ്ടിയിരുന്നുവെന്നും പത്രം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക