Image

സുഖചികിത്സ

Published on 28 July, 2012
സുഖചികിത്സ
ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്കുള്ള പെട്ടെന്നുള്ള മാറ്റം ശരീരത്തെ ദുര്‍ബലമാക്കുന്നു. അതിനെതിരെ ശരീരത്തെ സജ്ജമാക്കാന്‍ സുഖ ചികിത്സയും മരുന്നു കഞ്ഞിയും സഹായിക്കും. 

ഏതു പ്രായത്തിലുള്ളവര്‍ക്കും സുഖചികിത്സ അഭികാമ്യമാ ണ്. മൂന്നാഴ്ചയാണ് ഇതിന്റെ സമയ ദൈര്‍ഘ്യം. ചെയ്യുന്ന വരുടെ സമയവും സൗകര്യവും കണക്കിലെടുത്ത് ഒരാഴ്ചവരെ ചുരുക്കാം. മാനസികവും ശരീരികവുമായ നേട്ടമാണ് സുഖചികിത്സയുടെ നേട്ടം. 

ചികിത്സാ രീതികള്‍
ആദ്യത്തെ ഏഴുദിവസം അഭ്യംഗം,അതോടൊപ്പം നസ്യം. യുവത്വം നിലനിര്‍ത്താന്‍ ആയുര്‍വ്വേദം അനിശാസിക്കുന്ന ചര്യയാണ് അഭ്യംഗം. ഇതിന്റെ ഗുണം, മസിലുകളുടെ ഉറപ്പ്, സ്പര്‍ശ സുഖം, അയവ്, സുഖ നിദ്ര,സുഗമമായ രക്ത ചംക്രമണം,ദഹനപ്രക്രിയ ക്രമമാക്കുക എന്നിവ യാണ്. ശിരസ്സ്, ചെവി, കാലിന്റെ വെള്ള എന്നിവിടങ്ങളില്‍ എണ്ണ പുരട്ടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്. അഭ്യംഗം കഴി ഞ്ഞാല്‍ മരുന്നിട്ട വെള്ളം കൊണ്ട് ആവികൊള്ളുന്നു. രോഗത്തിനനു സരിച്ച മരുന്നു വെള്ളം കൊണ്ടാണ് ആവികൊള്ളുന്നത്. ശരീരമാസ കലം ആവികൊള്ളാം.

നസ്യം 
മൂക്കില്‍ മരുന്ന് ഒഴിക്കുന്നു. ഇത് കഴുത്തിലേയും ചുമലിലേയും പേശി കളെ ബലപ്പെടുത്തുന്നു ജരാനരയെ ദീര്‍ഘിപ്പിക്കുന്നു. മുഖത്തെ കറുത്തപാടുകളെ അകറ്റുന്നു. സുഖചികിത്സയുടെ രണ്ടാമത്തെ ആഴ്ച പിഴിച്ചിലാണ്. 45 മിനിട്ട് ദൈര്‍ഘ്യമുള്ള ക്രിയയാണ്. തോണി യില്‍ കിടത്തിയ രോഗിയെ തൈലം ചെറുചൂടോടെ തുണിയില്‍ മുക്കി എടുത്ത് ഒരു കൈ കൊണ്ട് ഒപ്പം തന്നെ തടവുകയും ചെയ്യുന്നു. രണ്ടു പേര്‍ ഇരുവശത്തു നിന്നും ചെയ്യുന്നു. രണ്ട് പേര്‍ അരയ്ക്കു മുകളില്‍ ഇരുവശത്തും രണ്ടുപേര്‍ അരയ്ക്കു താഴെയും ഒരേ സമയം പിഴിച്ചില്‍ ചെയ്യുന്നു. 

ഗുണം
ശരീരബലം കൂട്ടും,സന്ധിവേദന, പിടിത്തം,മരവിപ്പ്, വാത രോഗം ഇവയ്ക്ക് ഏറ്റവും നല്ലത്. ഈ ചികിത്സയുടെ കൂടെ വസ്തിയും നിര്‍ദ്ദേശിക്കാം. രോഗിയുടെ ബലം, പ്രകൃതി,അസുഖവും കൂടെ കണക്കിലെടുത്ത് മാറ്റങ്ങള്‍ ഉണ്ടാകാം. സുഖചികിത്സയുടെ മൂന്നാമ ത്തെ ആഴ്ച ഞവരക്കിഴിയാണ്. ഏഴു ദിവസം 45 മിനിറ്റ് നീണ്ട് നില്‍ക്കുന്നു. കുറുന്തോട്ടി കഷായവും പാലും ചേര്‍ത്ത് ഞവരയരി കിഴികെട്ടി വേവിച്ചാണ് കിഴി ചെയ്യുന്നത്. ഞവരയരിയുടെ കുറുന്തോ ട്ടിയുടെ വിശേഷങ്ങള്‍ ഈ ചികിത്സയുടെ പ്രത്യേകതയാണ്. ത്വക്കിന് വിറ്റാമിന്‍ എ യും, ബി യും കിട്ടുന്നു. പേശിക്ക് പോഷണവും വാതശമനവും ലഭിക്കുന്നു. കര്‍ണ്ണ പൂരണം, ധാര, തര്‍പ്പണം ഇവ ഈ ക്രിയകളോടൊപ്പം ചെയ്യാവുന്നതാണ്.

സുഖചികിത്സയുടെ ഭാഗമായി മരുന്നു കഞ്ഞിയാണ് അത്താഴത്തിന് കൊടുക്കുന്നത്. ഔഷധ ക്കൂട്ടുകള്‍ ഉണക്കിപ്പൊടിച്ച് തരപ്പെടുത്തിയ കഞ്ഞിയാണിത്. രക്തസമ്മര്‍ദ്ധം, പ്രമേഹം, വായുകോപം ഇവ അകറ്റാനും ശ്വാസകോശ സംരക്ഷണം, വാതം, അര്‍ശ്ശസ്സ് ഇവ ശമിപ്പിക്കാനും മരുന്നു കഞ്ഞി നല്ലതാണ്.

സുഖചികിത്സ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക