Image

ഒളിമ്പിക്സ്: പുരുഷവിഭാഗം അമ്പെയ്ത്തിലും ഇന്ത്യയ്ക്ക് തോല്‍വി

Published on 28 July, 2012
ഒളിമ്പിക്സ്: പുരുഷവിഭാഗം അമ്പെയ്ത്തിലും ഇന്ത്യയ്ക്ക് തോല്‍വി
ലണ്ടന്‍: ഒളിമ്പിക്സില്‍ പുരുഷവിഭാഗം അമ്പെയ്ത്ത് മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഷൂട്ടൌട്ടിലാണ് എതിരാളികളായിരുന്ന ജപ്പാനോട് ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. 214 പോയിന്റുകളുമായി ഇരുടീമുകളും തുല്യത പാലിച്ചതോടെയാണ് ഷൂട്ടൌട്ടിലേക്ക് നീങ്ങിയത്. ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൌണ്ടില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും പോയിന്റ് നിലയില്‍ പലപ്പോഴും ഒപ്പത്തിനൊപ്പമായിരുന്നു. നേരത്തെ നടന്ന മത്സരത്തില്‍ ആതിഥേയരായ ബ്രിട്ടന്‍ യുക്രെയ്നോടും പരാജയപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക