Image

45 വയസുവരെ ക്രിക്കറ്റില്‍ തുടരുമെന്ന് സച്ചിന്‍

Published on 28 July, 2012
45 വയസുവരെ ക്രിക്കറ്റില്‍ തുടരുമെന്ന് സച്ചിന്‍
മുംബൈ: 45 വയസുവരെ ക്രിക്കറ്റില്‍ തുടരുമെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സൂചന നല്‍കി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം എന്തെന്ന ചോദ്യത്തിന് അഞ്ചോ ആറോ വര്‍ഷം കഴിയാതെ ഇതിന് ഉത്തരം പറയുക പ്രയാസമാണെന്നായിരുന്നു 39 കാരനായ സച്ചിന്റെ മറുപടി. മുംബൈയില്‍ ബിഎംഡബ്ള്യൂ 3 സീരിസ് വാഹനം പുറത്തിറക്കുന്ന ചടങ്ങിന് ശേഷം ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍. മറ്റുള്ള കാര്യങ്ങളിലേക്ക് തനിക്ക് ശ്രദ്ധ തിരിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ക്രിക്കറ്റില്‍ നിന്ന് അകലുന്ന കാര്യം ചിന്തിക്കാനാകൂവെന്നും സച്ചിന്‍ പറഞ്ഞു. ക്രിക്കറ്റിന് ശേഷം കാറുകളോടാണ് തനിക്ക് കമ്പമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക