Image

അബ്കാരി നയം നടപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്െടന്ന് മന്ത്രി

Published on 28 July, 2012
അബ്കാരി നയം നടപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്െടന്ന് മന്ത്രി
തൃശൂര്‍: ജനാധിപത്യ ഭരണസമ്പ്രദായത്തില്‍ അബ്കാരി നയം രൂപീകരിക്കാനും നടപ്പാക്കാനുമുള്ളഅവകാശം സര്‍ക്കാരിനുണ്െടന്നും അതു നിഷധിക്കുന്ന നിലപാട് നിര്‍ഭാഗ്യകരമാണെന്നും എക്സൈസ് മന്ത്രി കെ. ബാബു. കേരള സ്റേറ്റ് എക്സൈസ് സ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മന്ത്രി ബാബു അബ്കാരി നയത്തിനെതിരെ ഹൈക്കോടതി ഇന്നലെ പുറപ്പെടുവിച്ച വിധിയെ പരാമര്‍ശിച്ചാണ് മന്ത്രിയുടെ വിശദീകരണം. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കര്യം വിശദമായി ചര്‍ച്ചചെയ്യാന്‍ നിയമ മന്ത്രി, നിയമ വകുപ്പു സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗം 31 ന് വൈകുന്നേരം തിരുവനന്തപുരത്ത് നടക്കും. മദ്യത്തിന്റെ ലഭ്യത കുറച്ചുകൊണ്ടുവരണണമെന്നാണ് സര്‍ക്കാരിന്റെ നയം. ത്രീസ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. ഇതിനെ ചിറകരിയുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. 22 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ കോടതിയില്‍നിന്നും നിര്‍ദേശമുണ്ടായി. വിനോദസഞ്ചാരികളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്നാണ് വ്യാഖ്യാനം. വിനോദസഞ്ചാരമേഖല വികസിപ്പിക്കാന്‍ ആവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. ബാര്‍ ഹോട്ടലുടമകള്‍ക്കു വേണ്ടി ചിലര്‍ എടുക്കുന്ന നിലപാടുകള്‍ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. കള്ളുചെത്തു വ്യവസായത്തെയും തൊഴിലാളികളെയും സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. എക്സൈസ് വകുപ്പില്‍ കൂടുതല്‍ റെയ്്ഞ്ച് ഓഫീസുകള്‍ തുങ്ങുന്ന കാര്യം പരിഗണിക്കും. ബീവറേജസ് കോര്‍പ്പറേഷന്റെ ലാഭവിഹിതം ഉപയോഗിച്ച് ലഹരിമുക്ത കേന്ദ്രങ്ങള്‍, ഡയാലിസിസ് കേന്ദങ്ങള്‍, എന്നിവയ്ക്ക് ധനസഹായം നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ജീവനക്കാരുടെ ഗ്രേഡ് പ്രമോഷന്‍, ഓഫ് ഡ്യൂട്ടി അലവന്‍സ്, റിവാര്‍ഡ് തുങ്ങിയ കാര്യങ്ങളില്‍ ജീവനക്കാര്‍ക്ക് ആനുകൂലമായ നടപടികള്‍ കൈക്കൊള്ളുവെന്നും എക്സൈസ് വകുപ്പിനു മാനക്കേട് ഉണ്ടാക്കുന്ന ജീവനക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക