Image

മോഡിയുമായി അഭിമുഖം: ഷാഹിദ് സിദ്ധിഖിയെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Published on 28 July, 2012
മോഡിയുമായി അഭിമുഖം: ഷാഹിദ് സിദ്ധിഖിയെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ന്യൂഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി അഭിമുഖം നടത്തി പ്രസിദ്ധീകരിച്ചതിന് പാര്‍ട്ടി നേതാവും മാധ്യമപ്രവര്‍ത്തകനുമായ ഷാഹിദ് സിദ്ധിഖിയെ സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നയീ ദുനിയയുടെ എഡിറ്ററാണ് ഷാഹിദ് സിദ്ധിഖി. ഗോധ്ര കലാപത്തിന് ശേഷം നടന്ന ന്യൂനപക്ഷ വിരുദ്ധ കലാപത്തെക്കുറിച്ചായിരുന്നു ആറ് പേജു വരുന്ന അഭിമുഖം. തെറ്റുകാരനാണെങ്കില്‍ തന്നെ തൂക്കിലേറ്റാന്‍ ഉള്‍പ്പെടെ മോഡി അഭിമുഖത്തില്‍ പറയുന്നു. അതേസമയം അഭിമുഖം മോഡിയുടെ മുഖം രക്ഷിക്കാനുള്ള പിആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നാണ് വിമര്‍ശനമുയര്‍ന്നത്. സമാജ്വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് ആണ് ഷാഹിദ് സിദ്ധിഖിയെ പുറത്താക്കിയ കാര്യം അറിയിച്ചത്. സമാജ്വാദി പാര്‍ട്ടിക്ക് സിദ്ധിഖിയുമായി യാതൊരു ബന്ധവുമില്ലെന്നും രാംഗോപാല്‍ യാദവ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക