Image

മന്ത്രി ശിവകുമാര്‍ സ്വാതിയെ സന്ദര്‍ശിച്ചു

Published on 28 July, 2012
മന്ത്രി ശിവകുമാര്‍ സ്വാതിയെ സന്ദര്‍ശിച്ചു
കൊച്ചി: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ സ്വാതി കൃഷ്ണയെ ആരോഗ്യമന്ത്രി വി. ശിവകുമാര്‍ സന്ദര്‍ശിച്ചു. ശസ്ത്രക്രിയക്കു ശേഷം അമൃത ആശുപത്രിയില്‍ വിശ്രമിക്കുകയാണ് സ്വാതി . സ്വാതി കൃഷണയോടും മാതാപിതാക്കളോടും മന്ത്രി വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞ മന്ത്രി തുടര്‍ ചികിത്സക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ 13 നായിരുന്നു സ്വാതിയുടെ ശസ്ത്രക്രിയ. ഇളയമ്മയായ റെയ്നി ജോയിയാണ് കരള്‍ദാനം ചെയ്തത്. സ്വാതിയ്ക്ക് ചൊവ്വാഴ്ച ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക