Image

ഹജ്ജ് ലാഭമുണ്ടാക്കാനുള്ള മാര്‍ഗമല്ലെന്ന് സുപ്രീംകോടതി

Published on 27 July, 2012
ഹജ്ജ് ലാഭമുണ്ടാക്കാനുള്ള മാര്‍ഗമല്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ഥാടനത്തെ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ലാഭക്കണ്ണുകളോടെയാണ് കാണുന്നതെന്നും ഇതിനെ കച്ചവട താത്പര്യത്തോടെ സമീപിക്കരുതെന്നും സുപ്രീംകോടതി. മക്ക, മദീന തീര്‍ഥാടന കേന്ദ്രങ്ങളിലേയ്ക്കുള്ള വിശ്വാസികള്‍ക്ക് യാത്രാ സൌകര്യവും താമസസൌകര്യവും സംഘടിപ്പിച്ചുകൊടുക്കുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള നിര്‍ദ്ദേശമാണിത്. ഹജ്ജ്, ലാഭമുണ്ടാക്കാനുള്ള മാര്‍ഗമല്ലെന്ന് ജസ്റീസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായി എന്നിവരുള്‍പ്പെട്ട ബഞ്ച് വ്യക്തമാക്കി. നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഹജ്ജ് നയം മാതൃകാപരമായി പരിഷ്കരിക്കണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഹജ്ജ് ക്വോട്ട 300 ആയി 23നു സുപ്രീംകോടതി വെട്ടിച്ചുരുക്കിയിരുന്നു. രാഷ്ട്രപതിക്കു 100 പേരെയും ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് 75 പേരെ വീതവും വിദേശകാര്യമന്ത്രിക്ക് 50 പേരെയും നാമനിര്‍ദേശം ചെയ്യാമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക