Image

പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ മന്‍മോഹന്‍സിംഗിനു സര്‍ദാരിയുടെ ക്ഷണം

Published on 27 July, 2012
പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ മന്‍മോഹന്‍സിംഗിനു സര്‍ദാരിയുടെ ക്ഷണം
ഇസ്ലാമാബാദ്: ഇന്ത്യ- പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ ഊഷ്മളമാകുന്നതായി സൂചന. പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ക്ഷണിച്ചു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള മികച്ച അവസരമായാണ് ഇതിനെ സര്‍ദാരി കാണുന്നത്. നവംബറില്‍ ഗുരു നാനാക്കിന്റെ ജന്മദിന വാര്‍ഷികത്തിലാണ് മന്‍മോഹന്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതെങ്കില്‍ പാക് ജനത അദ്ദേഹത്തിനു ഗംഭീര സ്വീകരണമൊരുക്കുമെന്നും ഇരുരാജ്യങ്ങളും ഒത്തൊരുമിച്ച് ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനു തുല്യമാകുമിതെന്നും സര്‍ദാരി പറഞ്ഞു. ന്യൂഡല്‍ഹിയിലെ പാക്കിസ്ഥാന്റെ ഹൈക്കമ്മീഷണര്‍ വഴിയാണ് മന്‍മോഹന്‍സിംഗിനെ സര്‍ദാരി പാക് സന്ദര്‍ശനത്തിനു ഔപചാരികമായി ക്ഷണിച്ചത്. സെപ്റ്റംബര്‍ ഏഴിനു ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്താനിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക