Image

അടുക്കളയും പരിസരവും തത്സമയം കണ്ട് ഭക്ഷണം കഴിക്കാന്‍ അവസരം

Published on 27 July, 2012
അടുക്കളയും പരിസരവും തത്സമയം കണ്ട് ഭക്ഷണം കഴിക്കാന്‍ അവസരം
കൊച്ചി:കൊച്ചിന്‍ ഫുഡ് മാളിലെത്തുന്നവര്‍ക്ക് അടുക്കളയും പരിസരവും ടിവിയില്‍ ലൈവായി കണ്ട് ഭക്ഷണം കഴിക്കാന്‍ അവസരം ഒരുക്കുന്നു. ഉപഭോക്താക്കള്‍ക്ക് അടുക്കളയുടെ ശുദ്ധി ഉറപ്പുവരുത്തുന്നതിനാണിതെന്ന് ഉടമ ബൈജു കൊട്ടാരക്കര പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ആദ്യമായാണ് ഹോട്ടല്‍ തീന്‍മേശയ്ക്കടുത്ത് എല്‍.സി.ഡി സ്‌ക്രീനില്‍ അവിടത്തെ അടുക്കള ദൃശ്യങ്ങള്‍ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത്.

ഹോട്ടല്‍ ഭക്ഷണത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുണ്ടായ തെറ്റിധാരണ നീക്കുന്നതിനാണ് കൊച്ചിന്‍ ഫുഡ് മാളിലെ അടുക്കളയും ഭക്ഷണം പാകംചെയ്യുന്ന ദൃശ്യങ്ങളും തത്സമയം പ്രദര്‍ശിപ്പിക്കുന്നത്. നല്ല ഹോട്ടലുകളെ ഗ്രേഡ് ചെയ്യണം

കൊച്ചിന്‍ ഫുഡ് മാള്‍ വൃത്തിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ ഭക്ഷണം കഴിക്കുന്നവര്‍ക്ക് അടുക്കള സന്ദര്‍ശിക്കാനും അവസരം നല്‍കും. 12 തരം റസ്‌റ്റോറന്റ് ഔട്ട്‌ലെറ്റുകളുള്ള മാളില്‍ അടുത്ത മാസം 7ഡി തിയേറ്റര്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം എന്നിവയും മള്‍ട്ടിപ്ലക്‌സും ആരംഭിക്കും. സെപ്റ്റംബര്‍ 20 വരെ സീവ്യൂ ബങ്ക്വറ്റ് ഹാള്‍ സൗജന്യമായി നല്‍കും. എല്ലാ മാസവും ഭക്ഷ്യമേളകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക