Image

അസമിലെ അക്രമസംഭവങ്ങള്‍ സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധി:മുഖ്യമന്ത്രി;പ്രധാനമന്ത്രി ഇന്ന് അസമില്‍

Published on 27 July, 2012
അസമിലെ അക്രമസംഭവങ്ങള്‍ സര്‍ക്കാര്‍ നേരിട്ട പ്രതിസന്ധി:മുഖ്യമന്ത്രി;പ്രധാനമന്ത്രി ഇന്ന് അസമില്‍
ഗുവാഹാട്ടി:അസമിലെ നാലുജില്ലകളില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ തന്റെ സര്‍ക്കാര്‍ നേരിട്ട കടുത്ത പ്രതിസന്ധിയായിരുന്നുവെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി പറഞ്ഞു. 

അസമിലെ ബോഡോലാന്‍ഡ് മേഖലയില്‍ ഒരാഴ്ചയായി അരങ്ങേറിയ കലാപത്തില്‍ ഇതുവരെ 50 പേര്‍ കൊല്ലപ്പെടുകയും നാലുലക്ഷത്തോളം പേര്‍ ഭവനരഹിതരാകുകയും ചെയ്തു. വെള്ളിയാഴ്ചയോടെ മേഖലയിലെ സ്ഥിതിഗതികള്‍ സമാധാന നില കൈവരിച്ചു.

അക്രമങ്ങളുടെ വ്യാപ്തി മനസ്സിലാക്കുന്നതിന്മുഖ്യമന്ത്രി ഗൊഗോയിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ശനിയാഴ്ച മേഖലയില്‍ സന്ദര്‍ശനം നടത്തും.അതിനിടെ കൊക്രജാര്‍, ധുബ്രി, ചിരാങ് എന്നിവിടങ്ങളില്‍ കര്‍ഫ്യൂ രാത്രികാലങ്ങളില്‍ മാത്രമായി ഇളവ് വരുത്തി. ഇവിടങ്ങളില്‍ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചതായും ഗൊഗോയ് അറിയിച്ചു.

ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചവരുടെ സ്ഥിതി ദയനീയമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ക്യാമ്പുകളില്‍ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ ആവശ്യത്തിന് എത്തിച്ചു നല്‍കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. 200 ക്യാമ്പുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ചില ക്യാമ്പുകള്‍ ശനിയാഴ്ച പ്രധാനമന്ത്രി സന്ദര്‍ശിക്കും. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക