കൊച്ചി: മുന്‍കാല നടി മഞ്ജു വാര്യര്‍ നൃത്തരംഗത്തേക്ക് മടങ്ങിവരുന്നതായി ഭര്‍ത്താവും നടനുമായ ദിലീപ്. കുച്ചുപ്പുടി പരിശീലനം തുടങ്ങിയ മഞ്ജു വൈകാതെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് അരങ്ങേറ്റവും നടത്തുമെന്ന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ദിലീപ് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. മികച്ച നടിയായിരുന്ന മഞ്ജുവിന് സ്വാതന്ത്ര്യം അനുവദിക്കാതെ വീട്ടില്‍ തളച്ചിട്ടിരിക്കുകയാണോ എന്ന ചാനല്‍ പ്രതിനിധിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ദിലീപ്.
കുച്ചുപ്പുടി ഇതുവരെ പഠിച്ചിട്ടില്ലെന്നും പഠിക്കണമെന്നും മഞ്ജു ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന് താന്‍ അനുവാദവും നല്‍കി. ഇനി നാളെ സിനിമ ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചാലും താന്‍ എതിര്‍ക്കില്ലെന്നും ദിലീപ് പറഞ്ഞു.