Image

ഖത്തറില്‍ ചികിത്സാ ഇതര സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ നിര്‍ത്തലാക്കി

എം.കെ. ആരിഫ്‌ Published on 27 July, 2012
ഖത്തറില്‍ ചികിത്സാ ഇതര സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ നിര്‍ത്തലാക്കി
ദോഹ: രാജ്യത്ത്‌ ചികിത്സാ ഇതരമായ ചില സേവനങ്ങള്‍ക്ക്‌ ഇതുവരെ ഈടാക്കിയരുന്ന ചില ഫീസുകള്‍ നിറിത്തലാക്കിയതായി ആരോഗ്യ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ചു.

ആരോഗ്യം സുപ്രീം കൗണ്‍സിലിലെ ഹെല്‍ത്ത്‌ കെയര്‍ ആന്‍ഡ്‌ പേഷ്യന്റ്‌ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ഡോ. ജമാല്‍ റാഷിദ്‌ ഖന്‍ജിയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. ഹെല്‍ത്ത്‌ ഫയല്‍ തുടങ്ങുന്നതിനുള്ള ഫീസ്‌, ഹെല്‍ത്ത്‌ ഫയല്‍ വീണ്‌ടും പുനരുജീവിപ്പിക്കുന്നതിള്ള ഫീസ്‌, അപ്പോയ്‌മെന്റ്‌ ബുക്കിംഗ്‌ കണ്‍ഫര്‍മേഷന്‍ ഫീസ്‌ എന്നിവയാണ്‌ പിന്‍വലിച്ചത്‌. എന്നാല്‍ മേജര്‍ ശസ്‌ത്രക്രിയകള്‍ ബുക്ക്‌ ചെയ്യുന്നതിനുള്ള ഫീസ്‌ തുടരും. സുപ്രീം കൗണ്‍സിലിലെ ലൈസന്‍സ്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റിയാണ്‌ ഒട്ടേറെ പേര്‍ക്ക്‌ ആശ്വാസം പകരുന്ന ഈ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക