Image

അപേക്ഷകരുടെ എണ്ണമനുസരിച്ച് ഹജ്ജ്ക്വാട്ട ആവശ്യപ്പെടും

Published on 27 July, 2012
അപേക്ഷകരുടെ എണ്ണമനുസരിച്ച് ഹജ്ജ്ക്വാട്ട ആവശ്യപ്പെടും
മലപ്പുറം: അപേക്ഷകരുടെ എണ്ണത്തിന് ആനുപാതികമായി ഹജ്ജ് ക്വാട്ട നിശ്ചയിക്കണമെന്ന ആവശ്യം അടുത്ത ഹജ്ജ് കമ്മിറ്റി യോഗത്തിലും കേന്ദ്രസര്‍ക്കാറിന്റെ മുന്നിലും ഉന്നയിക്കുമെന്ന് ചുമതലയേറ്റ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്ല്യാര്‍ പ്രസ്താവിച്ചു. കരിപ്പൂരിലെ ഹജ്ജ് ഹൗസില്‍ സ്ത്രീകള്‍ക്ക് പുതിയ ബ്ലോക്ക് പണിയുന്നതിന് നിര്‍ദ്ദേശം വെക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി കൂടിയായ ബാപ്പുമുസ്ലിയാര്‍ക്ക് സംഘടന നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹജ്ജ് അപേക്ഷകര്‍ ഏറ്റവും അധികം കേരളത്തിലാണ്. എന്നാല്‍ ജനസംഖ്യയ്ക്കനുസരിച്ചാണ് ഇപ്പോള്‍ ക്വാട്ട നിശ്ചയിക്കുന്നത്. ജനറല്‍ ക്വാട്ടയില്‍ അവസരം ലഭിക്കുന്നവരുടെ എണ്ണം വളരെ പരിമിതമാണ്. ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നതില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അധികാരമില്ല. അതുകൊണ്ടുതന്നെ അപേക്ഷകരുടെ എണ്ണം മാനദണ്ഡമാക്കണമെന്നാണ് അഭിപ്രായം. 

ഹജ്ജിനുള്ള സമയം അടുത്തെത്തിയിട്ടും വിമാനക്കമ്പനിയുമായി കേന്ദ്രസര്‍ക്കാര്‍ കരാറില്‍ ഉണ്ടാക്കിയിട്ടില്ലെന്നും ടെന്‍ഡര്‍ നടപടി ആയിട്ടില്ലെന്നും ബാപ്പു മുസ്‌ലിയാര്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക