Image

അന്‍വര്‍ ഷായ്ക്ക് മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം

ഷൗക്കത്ത് Published on 27 July, 2012
അന്‍വര്‍ ഷായ്ക്ക് മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം
ഫുജൈറ: ഫുജൈറ റൈറ്റേഴ്‌സ് ആന്‍ഡ് ഡയറക്‌റ്റേഴ്‌സ് ഈ വര്‍ഷം ഏര്‍പ്പെടുത്തിയ മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം അന്‍വര്‍ഷാ യുവധാര തളിക്കു ലഭിച്ചു. പത്തുവര്‍ഷമായി ഫുജൈറയില്‍ തൊഴില്‍പരമായ പ്രശ്‌നങ്ങളില്‍ ഇടപെടുകയും തൊഴില്‍ നിയമങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സാധാരണ പ്രവാസികള്‍ക്ക് പകര്‍ന്നു നല്‍കുകയും ചെയ്തു വരുന്ന അദ്ദേഹം ഫുജൈറ ദിബ്ബ കൈരളി സാംസ്‌കാരിക വേദി പ്രവര്‍ത്തകന്‍ ആണ്. 

ഹ്യുമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്ന അന്‍വര്‍ ഷാ യുവധാര തൃശൂര്‍ ജില്ലയിലെ വരവൂര്‍ പഞ്ചായത്ത് തളി സ്വദേശിയാണ്. ഫുജൈറ റൈറ്റേഴ്‌സ് ആന്‍ഡ് ഡയറക്‌റ്റേഴ്‌സ് സംഘടിപ്പിക്കുന്ന ഈദ് ഓണം സൗഹൃദ സംഗമത്തില്‍ പുരസ്‌ക്കാരം വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഷൗക്കത്ത് ദിബ്ബയും സെക്രട്ടറി സുരേഷ് കുമാറും അറിയിച്ചു.



അന്‍വര്‍ ഷായ്ക്ക് മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക