Image

കല കുവൈറ്റിന്റെ നേതൃത്വത്തില്‍ മാതൃഭാഷ പഠനം പുരോഗമിക്കുന്നു

ഹിക്കമത്ത്‌ Published on 27 July, 2012
കല കുവൈറ്റിന്റെ നേതൃത്വത്തില്‍ മാതൃഭാഷ പഠനം പുരോഗമിക്കുന്നു
കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന സൗജന്യ മാതൃഭാഷ പഠന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മംഗഫ് ഫയര്‍ സ്‌റ്റേഷന്‍ റോഡില്‍ സനലിന്റെ വീട്ടില്‍ ആരംഭിച്ച ക്ലാസ്സോട് കൂടി ഫഹഹീല്‍ മേഖലയില്‍ ഇരുപതു ക്ലാസ്സ് പൂര്‍ത്തിയായി. 

മുന്നൂറ്റി അന്‍പതിലധികം കുട്ടികളാണ് 20 ക്ലാസ്സുകളിലായി പഠനം നടത്തുന്നത്. മംഗഫ് അബു ഹലീഫ മഹബുള്ള ഫഹഹീല്‍ എന്നിവിടങ്ങളിലാണ് ക്ലാസ്സുകള്‍ നടക്കുന്നത്. പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സമിതി പ്രവര്‍ത്തകരുടെ ക്ലാസ് സന്ദര്‍ശനവും നടന്നു വരുന്നു. 

കണ്‍വീനര്‍ അനില്‍ കുക്കിരിയുടെ നേതൃത്വത്തില്‍ രഖീല്‍.കെ.മോഹന്‍ദാസ്, ജെയിംസ്, കെ.പി.പൌലോസ്, ടി.ആര്‍.സുധാകരന്‍, സുദര്‍ശനന്‍, സജീവ് അബ്രഹാം, പി.ആര്‍. ബാബു, ജ്യോതിദാസ്, ഹരീഷ് കാവുമ്പായി എന്നിവരാണ് ക്ലാസ്സുകള്‍ക്കു നേതൃത്വം നല്‍കുന്നത്.



കല കുവൈറ്റിന്റെ നേതൃത്വത്തില്‍ മാതൃഭാഷ പഠനം പുരോഗമിക്കുന്നു  കല കുവൈറ്റിന്റെ നേതൃത്വത്തില്‍ മാതൃഭാഷ പഠനം പുരോഗമിക്കുന്നു  കല കുവൈറ്റിന്റെ നേതൃത്വത്തില്‍ മാതൃഭാഷ പഠനം പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക