Image

ഹറമിന്റെ ഉള്ളിലെ തിരക്ക് അറിയാന്‍ പുറത്ത് സംവിധാനം

Published on 27 July, 2012
ഹറമിന്റെ ഉള്ളിലെ തിരക്ക് അറിയാന്‍ പുറത്ത് സംവിധാനം
ജിസാന്‍ (സൗദി അറേബ്യ): മക്കയിലെ മസ്ജിദുല്‍ ഹറമിന്റെ അകത്തുള്ള തിരക്ക് അറിയാന്‍ പുറത്ത് സംവിധാനം ഏര്‍പ്പെടുത്തി. പള്ളി നിറഞ്ഞാല്‍ പുറത്തെ ഗേറ്റുകളില്‍ ചുവപ്പ് ലൈറ്റ് കത്തും. പള്ളിക്കകത്ത് സ്ഥലമുണ്ടെങ്കില്‍ പച്ചലൈറ്റാണ് പ്രകാശിക്കുക.

റംസാനിലെ തിരക്ക് കാരണം ശാരീരിക വൈകല്യമുള്ളവര്‍ക്ക് പള്ളിയുടെ പതിനെട്ട് കവാടങ്ങളിലും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്ധര്‍ക്ക് ഹറമിലെ ലിഫ്റ്റുകള്‍ ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നതിന് പുതുതായി ശബ്ദസംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുറത്തും അകത്തുമുള്ള ബട്ടണുകള്‍ ബ്രെയ്‌ലി ലിപിക്ക് അനുസൃതമായി മാറ്റിയിട്ടുണ്ട്. 5000ത്തില്‍ അധികം സൗജന്യ വീല്‍ചെയറുകളും ഒരുക്കിയിട്ടുണ്ട്. പള്ളിക്കകത്തേക്ക് ഒരു കാരണവശാലും ബാഗുകളും മറ്റു വസ്തുക്കളും കൊണ്ടപോകാന്‍ അനുവദിക്കില്ല. വാട്ടര്‍ ബോട്ടിലുകളും പള്ളിക്കകത്തേക്ക് കൊണ്ടുവരുന്നതിന് വിലക്കുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക