Image

'ക്യൂ മലയാളം ഇഫ്താര്‍ സംഗമം '

Published on 27 July, 2012
'ക്യൂ മലയാളം ഇഫ്താര്‍ സംഗമം '
ദോഹ: ഖത്തര്‍ മലയാളികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ 'ക്യൂമലയാളം' ഒരുക്കിയ ഇഫ്താര്‍ സംഗമം നവ്യാനുഭവമായി. ഇന്റര്‍നെറ്റ് സൗഹൃദത്തിന്റെ അതിരുകള്‍ക്ക് പുറത്ത് 'കമന്റുകളും ലൈക്കുകളും' നേരില്‍ പങ്കുവെക്കാന്‍ ജാതി മതഭേദമെന്യേ സ്ത്രീകളും കുട്ടികളുമടക്കം നൂറ്റമ്പത്തിലധികം പേരാണ് ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഹാളില്‍ ഒരുമിച്ചത്. 

കമ്പ്യൂട്ടര്‍ സ്‌ക്രീനിനു പുറത്ത് ആദ്യമായി പരസ്പരം കണ്ട പലര്‍ക്കും ഇഫ്താര്‍ സംഗമം പരിചയപ്പെടാനുള്ള വേദി കൂടിയായി മാറി. അംഗങ്ങള്‍ കൊണ്ടുവന്ന വിഭവങ്ങളും റംസാന്‍ അനുഭവങ്ങളും പരസ്പരം പങ്കുവെക്കപ്പെട്ടപ്പോള്‍ പരിപാടി അക്ഷരാര്‍ഥത്തില്‍ മതസൗഹാര്‍ദത്തിന്റെ നേരടയാളമായി മാറുകയായിരുന്നു. 

സംഘടനാരൂപമോ ഭാരവാഹികളോ ഇല്ലാത്ത ക്യൂമലയാളം ഫേസ്ബുക്ക് ഗ്രൂപ്പ് ചുരുങ്ങിയ കാലം കൊണ്ടാണ് ഖത്തര്‍ മലയാളികളുടെ മുന്‍നിര ഫേസ്ബുക്ക് കൂട്ടായ്മയായി മാറിയത്. സര്‍ഗസംഗമങ്ങള്‍, സാഹിത്യ സദസ്സുകള്‍, വിനോദയാത്രകള്‍ തുടങ്ങിയവയാണ് ഗ്രൂപ്പിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

'ക്യൂ മലയാളം ഇഫ്താര്‍ സംഗമം '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക