Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായധനം നല്‍കി

Published on 27 July, 2012
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായധനം നല്‍കി
അബുദാബി: പയ്യന്നൂരിലും പരിസരങ്ങളിലുമുള്ള വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഓള്‍കേരള വിമന്‍സ് കോളേജ് അലംമ്‌നി അബുദാബി ചാപ്റ്റര്‍ സഹായധനം നല്‍കി. ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണമെഡല്‍ നേടി നവംബറില്‍ ചൈനയില്‍ നടക്കുന്ന ലോകമീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ പയ്യന്നൂരിലെ ടി. സരോജിനിക്ക് പതിനായിരം രൂപ സഹായം നല്‍കി. 

5,000 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണവും സ്റ്റീപ്പിള്‍ചെയ്‌സില്‍ വെങ്കലവും നേടിയ തായിനേരി സ്വദേശി സരോജിനി കൂലിപ്പണിയെടുത്താണ് കുടുംബം പുലര്‍ത്തുന്നത്. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ നടന്ന ലോക മീറ്റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിരുന്നെങ്കിലും ഭാരിച്ച ചെലവ് താങ്ങാന്‍ കഴിയാത്തതിനാല്‍ പങ്കെടുത്തിരുന്നില്ല. 

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ പതിനയ്യായിരം രൂപയും തൃക്കരിപ്പൂരിലെ വൃദ്ധസദനത്തിന് മുപ്പതിനായിരം രൂപയും അലംനി സഹായം നല്‍കി. പയ്യന്നൂര്‍ സൗഹൃദവേദി പ്രസിഡന്റ് വി.ടി.വി. ദാമോദരന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയാണ് അവര്‍ ഈ സഹായം കൈമാറിയത്. ഇന്ത്യ സോഷ്യല്‍ സെന്ററില്‍ വെച്ച് സംഘടനാ ഭാരവാഹികള്‍ സഹായം കൈമാറി. ശാന്തി രമേഷ്, ആശാലത, ഭവാനി കുട്ടികൃഷ്ണന്‍, രാജലക്ഷ്മി മോഹന്‍ നമ്പ്യാര്‍ എന്നിവര്‍ സംബന്ധിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായധനം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക