Image

ഫിലാഡല്‍ഫിയയില്‍ നിന്ന്‌ എഴുപതില്‍പ്പരം ആളുകള്‍ ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും

ജോയിച്ചന്‍ പുതുക്കുളം Published on 25 July, 2012
ഫിലാഡല്‍ഫിയയില്‍ നിന്ന്‌ എഴുപതില്‍പ്പരം ആളുകള്‍ ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്‌), കേരളാ അസോസിയേഷന്‍ ഓഫ്‌ ഡെലവയര്‍വാലി (കല) എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ എഴുപതില്‍പ്പരം ആളുകള്‍ ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഫിലാഡല്‍ഫിയയില്‍ നിന്ന്‌ ന്യൂയോര്‍ക്കിലേക്കുള്ള ഇത്രയും പേരുടെ യാത്രയ്‌ക്കായി ഒരു ചാര്‍ട്ടേര്‍ഡ്‌ ലക്ഷ്വറി ബസും ഏതാനും വാനുകളും ക്രമീകരിച്ചിട്ടുണ്ടെന്ന്‌ മാപ്പ്‌ ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ജോര്‍ജ്‌ എം. മാത്യു (കുഞ്ഞ്‌) അറിയിച്ചു.

കലയുടേയും മാപ്പിന്റേയും സംയുക്ത നോമിനികളായ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി ജോര്‍ജ്‌ മാത്യുവിന്റേയും, ട്രഷറര്‍ സ്ഥാനാര്‍ത്ഥി വര്‍ഗീസ്‌ ഫിലിപ്പിന്റേയും വിജയ പ്രതീക്ഷയെ പിന്തുണയ്‌ക്കാനും അടുത്ത കണ്‍വെന്‍ഷന്‌ എല്ലാവരേയും ക്ഷണിക്കാനുമാണ്‌ ഫിലാഡല്‍ഫിയയുടെ പ്രതിനിധികളായി ഞങ്ങള്‍ ഇത്രയും പേര്‍ കാര്‍ണിവല്‍ ഗ്ലോറിയിലേക്ക്‌ പോകുന്നതെന്ന്‌ കലയുടെ പ്രസിഡന്റ്‌ കോര ഏബ്രഹാം പറഞ്ഞു.

ഫിലാഡല്‍ഫിയയിലെ മലയാളി സമൂഹത്തില്‍ ആദരണീയരും ഉത്‌കൃഷ്‌ട സേവന പാരമ്പര്യവുമുള്ള നേതാക്കളാണ്‌ ജോര്‍ജ്‌ മാത്യുവും വര്‍ഗീസ്‌ ഫിലിപ്പും. അടുത്ത രണ്ടുവര്‍ഷം ഫോമയെ നയിക്കാനും ഫിലാഡല്‍ഫിയയില്‍ വിജയകരമായ ഒരു കണ്‍വെന്‍ഷന്‍ നടത്തുവാനും ഇവരുടെ നേതൃത്വം അനിവാര്യമാണെന്ന്‌ ഫോമാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജന്‍ ടി. നായര്‍ പ്രസ്‌താവിച്ചു. ഫോമാ മുന്‍ വൈസ്‌ പ്രസിഡന്റ്‌ യോഹന്നാന്‍ ശങ്കരത്തില്‍, ജോയിന്റ്‌ ട്രഷറര്‍ ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌, നാഷണല്‍ കമ്മിറ്റി മെമ്പര്‍ സണ്ണി ഏബ്രഹാം, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ രാജന്‍ ടി. നായര്‍, മാപ്പ്‌ പ്രസിഡന്റ്‌ അലക്‌സ്‌ അലക്‌സാണ്ടര്‍, കലയുടെ പ്രസിഡന്റ്‌ കോര ഏബ്രഹാം, സ്ഥാനാര്‍ത്ഥികളായ ജോര്‍ജ്‌ മാത്യു, വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവരെല്ലാം ചരിത്രം രചിക്കപ്പെടുന്ന ബസ്‌ യാത്രയുടെ ഭാഗമാണ്‌.

ഫിലാഡല്‍ഫിയയിലെ മലയാളികളുടെ ഐക്യവും മാപ്പിന്റേയും കലയുടേയും സംഘാടക വൈഭവവുമാണ്‌ ഇത്രയും ആളുകള്‍ ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിലൂടെ പ്രകടമാകുന്നത്‌.
ഫിലാഡല്‍ഫിയയില്‍ നിന്ന്‌ എഴുപതില്‍പ്പരം ആളുകള്‍ ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക