Image

താക്കോലുകള്‍ തേടി - സുധീര്‍ പണിക്കവീട്ടില്‍

സുധീര്‍ പണിക്കവീട്ടില്‍ Published on 26 July, 2012
താക്കോലുകള്‍ തേടി - സുധീര്‍ പണിക്കവീട്ടില്‍
(നിരൂപണം: അക്ഷരത്താഴിന്റെ നഷ്ടപ്പെട്ട ചാവികള്‍ -ഡോക്ടര്‍ ജോയ് ടി. കുഞ്ഞാപ്പു, Ph.D,D.sc)

ആധുനിക കവിതകള്‍ എന്നു കേള്‍ക്കുമ്പോള്‍ പലരുടേയും ധാരണ വായിച്ചാല്‍ ആര്‍ക്കും മനസ്സിലാകാത്തത് എന്നാണു. എന്നെ സംബന്ധിച്ചേടത്തോളം ഞാന്‍ അത്തരം കവിതകളെ എനിക്ക് മനസ്സിലാകാത്തത് എന്ന് കരുതുന്നു. ഡോക്ടര്‍ ജോയ് ടി. കുഞ്ഞാപ്പുവിന്റെ 'അക്ഷരത്താഴിന്റെ നഷ്ടപ്പെട്ട ചാവികള്‍'' എന്ന പുതിയ കവിതാ സമാഹാരത്തിന്റെ ഒരു കോപ്പി എന്റെ മുന്നിലിരുന്നു എന്നെ പേടിപ്പിക്കുന്നുണ്ട്. കവിതകള്‍ ആധുനികസ്വഭാവമുള്ളവയാണു, അതു കൊണ്ടാണീ പരിഭ്രമം. ഒരാവര്‍ത്തി ഞാനത് വായിച്ച് കഴിഞ്ഞു. അറുപത്തിയേഴ് കവിതകള്‍ ഉള്‍കൊള്ളുന്ന ഈ കവിതാസമാഹരത്തെപ്പറ്റി കവി പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായത്തിന്റെ ബലത്തിലാണു ഞാന്‍ കവിതകളെ സമീപിക്കുകയും എന്റേതായ ഒരു നിഗമനത്തില്‍ എത്തുകയും ചെയ്യുന്നത്. കവി എഴുതുന്നു.

താക്കോലുകള്‍ തേടി - സുധീര്‍ പണിക്കവീട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക