Image

രാജശ്രി പിന്റോയുടെ മലയാളിക്കെന്തു പറ്റി എന്ന ലേഖനത്തിനൊരു മറുപടി

Published on 26 July, 2012
രാജശ്രി പിന്റോയുടെ മലയാളിക്കെന്തു പറ്റി എന്ന ലേഖനത്തിനൊരു മറുപടി
"തെല്ല് സംശയത്തില്‍ നിന്ന എന്നെ വിസ്മയിപ്പിച്ചുകൊണ്ട് അവരുടെ പ്രതികരണം വന്നു. " യുവര്‍ ഡ്രസ് ലുക്‌സ് വെരി നൈസ്". "വി റഷ്ഡ് ടു സീ ദാറ്റ്". കര്‍ത്തവ്യനിരതരായിരുന്ന വെള്ളക്കാരികളെ പോലും ഇളക്കിമറിക്കാന്‍ കഴിവുള്ളതാണ് നമ്മുടെ വേഷമെങ്കില്‍ എന്തുകൊണ്ട് നമുക്കതിനെ, അത് പ്രതിനിധീകരിക്കുന്ന ആ മഹത്പാരമ്പര്യത്തെ കുട്ടികളിലേക്ക് എത്തിക്കാന്‍ കഴിയുന്നില്ല." !!!

എന്റെ കൊച്ചെ...സായ്പ്പുംമാരും മദാമ്മമാരും അങ്ങനെ പലതും പറയും. എത്ര ചൊറി പിടിച്ച കൊച്ചിനെ കണ്ടാലും അവര് "ഓ ബേബി യു ലുക്ക്‌ സൊ ക്യൂട്ട്.." എന്ന് പറയും. നമ്മള്‍ എന്ത് വേഷം കെട്ടി വന്നാലും അവര്‍ പറയും "ഓ യു ലുക്ക്‌ സൊ നൈസ്" തുണി ഉടുക്കാതെ വന്നാലും അവര്‍ക്ക് പ്രശനം ഒന്നുമില്ല.  എന്നിട്ട് അവരുടെ സോകാര്യതയില്‍ ചിലപ്പോള്‍ അവര്‍ പറഞ്ഞു ചിരിക്കുകയും ചെയ്യും. അത് അവരുടെ സംസ്കാരം. ഒന്നുമല്ലങ്കിലും അവര്‍ നമ്മള്‍ മലയാളികളെ പോലെ കാണുന്ന ഉടനെ മുഖത്ത് നോക്കി കുറ്റം പറയുന്നില്ല എന്നത് ഒരാശ്വാസം.  അത് കൊണ്ട് മദാമ്മ നമ്മുടെ ഇന്ത്യന്‍ വസ്ത്രങ്ങള്‍ കണ്ടിളകി വശായി എന്നൊന്നും കുട്ടി ധരിക്കേണ്ട കാര്യമില്ല.  നമ്മുടെ വസ്ത്രങ്ങള്‍ ആര്‍ക്കാണ് ഇഷ്ട്ടപ്പെടാതിരിക്കുക.?!!

വസ്ത്രധാരണം എല്ലാം ഓരോരുത്തരുടെയും സൌകര്യം. ആറു വാര  നീളമുള്ള സാരിയും, അതിന്റെ അടിയില്‍ പാവാടയും, കൂടെ, ബ്രായും ശ്വാസം മുട്ടിക്കുന്ന ഇറുകിയ  കൊച്ചു ബ്ലൌസും ഇട്ടു,..സമ്മറില്‍ നൂറില്‍ കൂടുതല്‍ ഡിഗ്രീ ചൂടുള്ള സ്ഥലങ്ങളില്‍ ജോലിക്ക് പോകാന്‍ വട്ടൊണ്ടോ കൊച്ചെ? ചില സ്ഥലങ്ങളില്‍ മൂന്നോ നാലോ അതില്‍ കൂടുതല്‍ മാസങ്ങള്‍ ആണ് വിന്റെര്‍!  അപ്പോള്‍ jacket സ്വെറ്റര്‍, തൊപ്പി, ഷാള്‍    ഇവ എല്ലാം ഇട്ടു മൂടിയാണ് ദിവസങ്ങള്‍? കൂടെ ലോങ്ങ്‌ ജോണ്‍ പോലുള്ള അടി വസ്ത്രങ്ങളും.

uniform നിര്‍ബന്തമുള്ളിടത്  ജോലി ചെയ്യുന്നവര്‍ എന്ത് ചെയ്യും?! അവര്‍ക്ക് സാരിയും ചൂരിദാറും ഇടാന്‍ പറ്റുമോ? പിന്നെ, നമ്മള്‍ പറ്റുന്നിടത്തൊക്കെ ഇന്ത്യന്‍ വേഷങ്ങള്‍ ഇടുന്നുണ്ടല്ലോ? ഇഷ്ടമുള്ളവര്‍  ജോലിയിലും ഇടട്ടെ.  പിന്നെ, നാട്ടില്‍ പോലും പെണ്ണുങ്ങള്‍ ഇപ്പോള്‍ സാരി ധരിക്കുന്നത് കുറച്ചു. നാട്ടിലെ  പുതിയ തലമുറയ്ക്ക് സാരി ഉടുക്കാന്‍ പോലും അറിയില്ലാന്നു കേള്‍ക്കുന്നു. നാട്ടിലെ പ്രായമുള്ള സ്ത്രീകള്‍ പോലും വീട്ടില്‍ തലയിണ ഉറ പോലെയുള്ള ലോഹയാണ് ധരിക്കുന്നത്. വെളിയില്‍  പറ്റുമെങ്കില്‍ സാല്‍വാര്‍ കമ്മീസും. ചെറിയതും വലുതുമായ കേരളത്തിലെ പട്ടണങ്ങളില്‍ പോലും ജനങ്ങള്‍  ജീന്‍സും, കൊച്ചു പാവടകളും.. കയ്യും കാലും ഇല്ലാത്ത, പാശ്ചാത്ത്യ വസ്ത്രങ്ങളും  ധരിക്കുമ്പോള്‍, ആണ് കുട്ടി പറയുന്നത്, അമേരിക്കയില്‍ വന്നു എല്ലാരും ജോലി സ്ഥലത്ത് കൂടെ സാരിയും ചൂരിദാറും ഇട്ടു പോവാന്‍?...

തീര്‍ച്ചയും അമേരിക്കയിലെ മലയ്ളികള്‍ക്ക് സന്തോഷമേ ഉള്ളു ഇന്ത്യന്‍ വസ്ത്രങ്ങള്‍ ഇടാന്‍.. അതിനാലല്ലോ നാട്ടില്‍ നിന്നും രണ്ടു പെട്ടി നിറയെ സാരിയും ചൂരിദാറും കൊണ്ട് വന്നു കൂട്ടുന്നത്‌. പിന്നെ അത്, എപ്പോള്‍ എവിടെ ഇടണം എന്നുള്ളത് ഓരോരുത്തരുടെയും സൌകര്യം. ഇന്ത്യന്‍ വസ്ത്രങ്ങള്‍  ഇടുന്നുണ്ടോ  ഇല്ലയോ എന്നുല്ലതിലല്ലോ നമ്മുടെ സംസക്കാരം അളക്കുന്നത്. അങ്ങനെ ആണെങ്കില്‍ കേരളത്തിലെ പുരുഷന്മാരില്‍ എത്ര പേര്‍ ജോലി സ്ഥലത്ത് മുണ്ട്  ഉടുക്കുന്നു?  കാരണം എന്താ? സോകര്യം ഒന്ന് മാത്രം?  ഒട്ടു മിക്ക ഇന്ത്യക്കാരും അവര്‍ കൂടുന്നിടത്ത് ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ചു തന്നെയാണ് വരുന്നത്.   അടുത്തിട വന്നിട്ടുള്ള..കമ്പ്യൂട്ടര്‍ ജോലിക്കാര്‍ക്കാണ്..ഇന്ത്യയോടും ഇന്ത്യന്‍ സംസ്ക്കാരതോടും കൂടുതല്‍ പുച്ഛം കണ്ടു വരുന്നത്. അതും വന്നു കുറെ കഴിയുമ്പോള്‍ മാറിയും കാണാറുണ്ട്‌. വരുന്ന ഉടനെയുള്ള ഒരു ഇളക്കവും ബഹളവും അനുകരണവും എല്ലാം കഴിഞ്ഞു കഴിയുമ്പോള്‍ താനേ സൊന്തം സംസ്ക്കാരം മുറുകി പിടിക്കാന്‍ ഒരു ബോധപൂര്‍വമായ ശ്രമം നടത്തി കാണരുമുണ്ട്. ഇന്‍ഫര്‍മേഷന്‍ ടെക്കുകള്‍ അമേരിക്കയില്‍ വരുന്നതിനു മുന്‍പ് തന്നെ ഇവിടെ മലയാളികള്‍ ഉണ്ടായിരുന്നു. ഇന്‍ഫോ ടെക്കുകള്‍ കൊണ്ട് വന്ന സംസ്കാരം അല്ല മലയാളി സംസ്ക്കാരം എന്ന് പറയുന്നത്.  ഇരുപത്തി നല്ലു മണിക്കൂറും  മലയാളം പറഞ്ഞത് കൊണ്ടോ, ഇന്ത്യന്‍ വസ്ത്രങ്ങള്‍  ധരിച്ചത് കൊണ്ടോ ഒന്നും  ഇന്ത്യന്‍ സംസ്ക്കാരം കൂടാന്‍ പോകുന്നില്ല. ഇതിനെല്ലാം താല്‍പ്പര്യമുള്ളവര്‍  ചെയ്യട്ടെ. ചെയ്യാത്തവര്‍ക്ക് ഭാരത സംസ്ക്കാരം ഇല്ല എന്ന് എങ്ങനെ ഒരാള്‍ക്ക് പറയാന്‍ കഴിയും?  പറയുമ്പോള്‍ വസ്തുതകള്‍ എല്ലാ കോണില്‍ നിന്നും കണ്ടു മനസിലാക്കി പഠനം നടത്തിയിട്ട് എഴുതുക.

ലേഖനത്തിന്റെ ആദ്യ പകുതിയില്‍ പറഞ്ഞിരിക്കുന്ന പല വസ്തുതകലോടും യോജിക്കുന്നു.. തീര്‍ച്ചയായും ഇനിയും എഴുതുമല്ലോ. 

എല്ലാ ഭാവുകങ്ങളും. 
ഒക്ലഹോമയില്‍ നിന്നും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക