Image

ഇസ്‌ലാമിക് വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് ജൂലൈ 27ന്

Published on 26 July, 2012
ഇസ്‌ലാമിക് വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് ജൂലൈ 27ന്
മനാമ: ലോക ഇസ്‌ലാമിക ചലനങ്ങളും സമ്പൂര്‍ണ ഇസ്‌ലാമിക പഠനങ്ങളും മലയാളത്തില്‍ ലഭ്യമാക്കുന്ന സമഗ്ര ഇസ്‌ലാമിക വെബ് സൈറ്റിന്റെ അന്താരാഷ്ട്ര ലോഞ്ചിംഗ് കര്‍മം ജൂലൈ 27ന് (വെളളി) ഇന്ത്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ ഒരേ സമയം നടക്കും. 

പാണക്കാട് സയിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മിഷന്‍ സോഫ്റ്റ് ആവിഷ്‌കരിച്ച ഇസ്‌ലാം ഓണ്‍ വെബ് ഡോട്ട് നെറ്റ് എന്ന സമഗ്ര ഇസ്‌ലാമിക് വെബ്‌സൈറ്റാണ് ലോകമെങ്ങുമുള്ള മലയാളികള്‍ക്കു മുമ്പില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. 

വൈകുന്നേരം 4.30 ന് കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിക്കും. 

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ നേതാക്കള്‍ക്കൊപ്പം യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മ ത-രാഷ്ട്രീയ-സാമൂഹിക- സാസ്‌കാരിക രംഗത്തെ പ്രമുഖര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കും. ബഹ്‌റൈന്‍ സമയം 2.30 ന് മനാമ സമസ്താലയത്തില്‍ ആരംഭിക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സയിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ സംസാരിക്കും.

ശൈഖുനാ സൈനുല്‍ ഉലമ ചെറുഷേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ധീന്‍ നദ്‌വി, ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ശൈഖുനാ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, കേന്ദ്ര മന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ പി.കെ കുഞ്ഞാലി കുട്ടി, എം.കെ. മുനീര്‍, എംപിമാരായ ഐ.എം. ഷാനവാസ്, എം.കെ.രാഘവന്‍, മുന്‍ മന്ത്രി എളമരം കരീം തുടങ്ങി പ്രമുഖ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചടങ്ങിന്റെ തല്‍സമയ സംപ്രേഷണം www.islamonweb.net  വെബ് സൈറ്റിലും ബൈലക്‌സ് മെസഞ്ചറില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്‌ലാമിക് ക്ലാസ് റൂമിലും ലഭ്യമായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക