Image

ഛായാഗ്രാഹകന്‍ രാജീവ് രവിയും സംവിധാനരംഗത്തേക്ക്

Published on 26 July, 2012
ഛായാഗ്രാഹകന്‍ രാജീവ് രവിയും സംവിധാനരംഗത്തേക്ക്
പ്രശസ്ത ഛായാഗ്രാഹകന്‍ രാജീവ് രവിയും സംവിധാനരംഗത്തേക്ക്. സാഹിത്യകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനത്തിന്റെ രചനയില്‍ ഒരുങ്ങുന്ന 'അന്നയും റസൂലു'മാണ് രാജീവ് രവിയുടെ കന്നിച്ചിത്രം. മലയാളത്തില്‍ രസികന്‍, ക്ലാസ്‌മേറ്റ്‌സ്, ഇവന്‍ മേഘരൂപന്‍ ഹിന്ദിയില്‍ ചാന്ദ്‌നി ബാര്‍, ദേവ് ഡി, മുംബൈ കട്ടിങ് തുടങ്ങി ഏറ്റവും ഒടുവില്‍ ഗ്യാങ്‌സ് ഓഫ് വസേയ്പൂര്‍ വരെ നിരവധി ചിത്രങ്ങളുടെ ക്യമറ കൈകാര്യം ചെയ്തത് രാജീവ് രവിയായിരുന്നു.


ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച അന്നയും റസൂലിലും ഫഹദ് ഫാസിലാണ് നായകന്‍. നമിത പ്രമോദാണ് നായിക. ട്രാഫിക്, സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രം എന്നിവയ്ക്ക് ശേഷം നമിതയ്ക്ക് ലഭിച്ച മികച്ച വേഷമാകും അന്നയും റസൂലിലേത്. 

മലയാളത്തിലെ പ്രമുഖ സംവിധായകരായ രഞ്ജിത്തും, ആഷിക് അബുവും ഷട്ടര്‍ ഒരുക്കിയ ജോയ് മാത്യുവും ചിത്രത്തില്‍ അഭിനിയിക്കുന്നുണ്ട്. 

അലന്‍സിയര്‍ ഉള്‍പ്പടെ നാടകരംഗത്ത് നിന്നുള്ള കലാകാരന്മാരും സിനിമയുടെ ഭാഗമാകും. ഡി കട്ട് സിനിമയുടെ ബാനറില്‍ വിനോദ് വിജയനും സെവന്‍ ആര്‍ട്‌സ് മോഹനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം നിര്‍വഹിക്കുക

ഛായാഗ്രാഹകന്‍ രാജീവ് രവിയും സംവിധാനരംഗത്തേക്ക്ഛായാഗ്രാഹകന്‍ രാജീവ് രവിയും സംവിധാനരംഗത്തേക്ക്ഛായാഗ്രാഹകന്‍ രാജീവ് രവിയും സംവിധാനരംഗത്തേക്ക്ഛായാഗ്രാഹകന്‍ രാജീവ് രവിയും സംവിധാനരംഗത്തേക്ക്ഛായാഗ്രാഹകന്‍ രാജീവ് രവിയും സംവിധാനരംഗത്തേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക