Image

'കീന്‍' ലോംഗ് ഐലന്റ് - ക്വീന്‍സ് റീജിയണല്‍ മീറ്റിംഗിന് വമ്പിച്ച പ്രതികരണം

മൊയ്തീന്‍ പുത്തന്‍ചിറ Published on 26 July, 2012
'കീന്‍' ലോംഗ് ഐലന്റ് - ക്വീന്‍സ് റീജിയണല്‍ മീറ്റിംഗിന് വമ്പിച്ച പ്രതികരണം
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ ഗ്രാജ്വേറ്റ് എഞ്ചിനീയേഴ്‌സിന്റെ സംഘടനയായ കേരളാ എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്‌സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ് അമേരിക്ക (KEAN) യുടെ
ലോംഗ് ഐലന്റ്-ക്വീന്‍സ് റീജിയന്റെ കിക്ക്-ഓഫ് മീറ്റിംഗ് ക്വീന്‍സിലെ ടേസ്റ്റ് ഓഫ് കൊച്ചിന്‍ റസ്റ്റോറന്റില്‍ വെച്ച് നടത്തപ്പെട്ടു. ഏകദേശം അന്‍പതോളം കുടുംബങ്ങള്‍ പങ്കെടുത്ത ഈ മീറ്റിംഗിന് റീജിയണല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗീസ് നേതൃത്വം നല്‍കി.

പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് ചെറിയാന്‍ പൂപ്പള്ളി, സെക്രട്ടറി പ്രകാശ് കോശി, ട്രഷറര്‍ തോമസ് ജോര്‍ജ്ജ്, ജോയിന്റ് സെക്രട്ടറി ജോര്‍ജ്ജ് ജോണ്‍, ജോയിന്റ് ട്രഷറര്‍ റോയ് തരകന്‍, സ്‌കോളര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍ ബെന്നി കുരിയന്‍ തുടങ്ങിയവര്‍ കീനിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.

ജയ്മി ജോണിന്റെ അമേരിക്കന്‍ ദേശീയഗാനത്തോടെ തുടങ്ങിയ യോഗത്തില്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗീസ് എല്ലാവര്‍ക്കും സ്വാഗതമാശംസിച്ചു. പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.

'കീന്‍' എന്ന സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രവര്‍ത്തനശൈലിയെക്കുറിച്ചും ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരണം നല്‍കി. അംഗങ്ങളുടെ വിവിധങ്ങളായ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും എക്‌സി. കമ്മിറ്റി അംഗങ്ങള്‍ തൃപ്തികരമായ മറുപടി നല്‍കി. യോഗത്തോടനുബന്ധിച്ച് ഹോളി ബീറ്റ്‌സിന്റെ ജോസ് ജോര്‍ജ്ജ് ആലപിച്ച ഗാനങ്ങള്‍ പരിപാടികള്‍ക്ക് മികവു നല്‍കി.

കീനിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനും, പ്രയോജനപ്രദമായ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നതിനും യോഗം ശുപാര്‍ശ ചെയ്തു. ബിനു അലക്‌സ്, സിറിയക് ജോര്‍ജ്ജ്, സിനി ജോര്‍ജ്ജ്, ജോസഫ് സ്‌കറിയ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

വൈസ് പ്രസിഡന്റ് ചെറിയാന്‍ പൂപ്പള്ളിയുടെ നന്ദിപ്രകടനത്തോടെയും മിനി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടത്തിയ ഇന്ത്യന്‍ ദേശീയ ഗാനത്തോടെയും പരിപാടികള്‍ സമാപിച്ചു.

501-സി (3) പദവിയുള്ള ഈ സംഘടനയ്ക്ക് നല്‍കുന്ന സംഭാവനകള്‍ നികുതി മുക്തമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.keanusa.org
'കീന്‍' ലോംഗ് ഐലന്റ് - ക്വീന്‍സ് റീജിയണല്‍ മീറ്റിംഗിന് വമ്പിച്ച പ്രതികരണം'കീന്‍' ലോംഗ് ഐലന്റ് - ക്വീന്‍സ് റീജിയണല്‍ മീറ്റിംഗിന് വമ്പിച്ച പ്രതികരണം'കീന്‍' ലോംഗ് ഐലന്റ് - ക്വീന്‍സ് റീജിയണല്‍ മീറ്റിംഗിന് വമ്പിച്ച പ്രതികരണം'കീന്‍' ലോംഗ് ഐലന്റ് - ക്വീന്‍സ് റീജിയണല്‍ മീറ്റിംഗിന് വമ്പിച്ച പ്രതികരണം'കീന്‍' ലോംഗ് ഐലന്റ് - ക്വീന്‍സ് റീജിയണല്‍ മീറ്റിംഗിന് വമ്പിച്ച പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക