Image

പുതിയ ബൂസ്റ്റര്‍ നിയമം ഓഗസ്റ്റ് 2ന് പ്രാബല്യത്തില്‍

മനു നായര്‍ Published on 26 July, 2012
പുതിയ ബൂസ്റ്റര്‍ നിയമം ഓഗസ്റ്റ് 2ന് പ്രാബല്യത്തില്‍
അരിസോണ: അരിസോണയില്‍ പുതിയ ബൂസ്റ്റര്‍ നിയമം ഓഗസ്റ്റ് 2ന് പ്രാബല്യത്തിലാകും. ഈ നിയമം അനുസരിച്ച് എട്ടുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ ബൂസ്റ്റര്‍ സീറ്റില് ഇരുത്തിയ ശേഷം വേണം സീറ്റ് ബെല്‍റ്റ് ധരിപ്പിക്കാന്‍. ഇത് സീറ്റ് ബെല്‍റ്റ് നല്ല രീതിയില്‍ കുട്ടിയെ ധരിപ്പിക്കുവാനും അപകടങ്ങളില്‍ നിന്നും കുട്ടിക്ക് സംരക്ഷണം നല്‍കുവാനും സഹായിക്കുന്നു.. വാഹനാപകടങ്ങളില്‍ മരണപ്പെടുന്ന കുട്ടികളില്‍ കൂടുതലും അഞ്ചു മുതല്‍ എട്ടു വയസ്സുവരെയുള്ളവരാണ്. ഇതിനു കാരണം ശരിയായി സീറ്റി ബെല്‍റ്റ് ധരിപ്പിക്കാത്തതുമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ശരിയായ രീതിയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിലൂടെ അപകടത്തില്‍പ്പെടുന്ന കുട്ടികളുടെ പരുക്കിന്റെ കാഠിന്യം വളരെയധികം കുറയ്ക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു.

ഈ നിയമം പ്രാബല്യത്തിലാകുന്നതോടെ പോലീസ് അധികാരികള്‍ക്ക് വാഹനം നിര്‍ത്തി കുട്ടിയെ ശരിയായ രീതിയില്‍ സീറ്റ് ബെല്‍റ്റ് ധരിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. ഓഗസ്റ്റ് 2ന് ശേഷം ഈ നിയമം പാലിക്കാത്തവരോട് പിഴ ഈടാക്കുന്നതാണ്. നേരത്തെ അഞ്ചു വയസ്സ് കഴിഞ്ഞ കുട്ടികളെ സീറ്റ് ബെല്‍റ്റ് ധരിപ്പിച്ചിരുത്തണമെന്നേ നിയമം ഉണ്ടായിരുന്നുള്ളൂ. ബൂസ്റ്റര്‍ കാര്‍ സീറ്റുകള്‍ വില്‍ക്കുന്ന കടകളില്‍ നിന്ന് വാങ്ങാവുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക