Image

അറ്റ്‌ലാന്ടയില്‍ സീറോ മലബാര്‍ ദേശീയ സംഗമത്തിന് ഇന്നു തുടക്കം. അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 26 July, 2012
അറ്റ്‌ലാന്ടയില്‍ സീറോ മലബാര്‍ ദേശീയ സംഗമത്തിന് ഇന്നു തുടക്കം. അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍  ആലഞ്ചേരി  കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

അറ്റ്‌ലാന്റാ: ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയില്‍ നടക്കുന്ന  ആറാമത് സീറോ മലബാര്‍ ദേശീയ കണ്‍വന്‍ഷനു അറ്റ്‌ലാന്ടയില്‍ ഇന്നു (ജൂലൈ 26 വ്യാഴം) തുടക്കം. 

നാല്  ദിവസം നടക്കുന്ന ഈ ദേശീയ വിശ്വാസ സംഗമത്തില്‍ പങ്കെടുക്കുവാന്‍  അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി , ചിക്കാഗോ   രൂപതാദ്ധ്യക്ഷന്‍  ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, തൃശൂര്‍ ആര്‍ച്  ബിഷപ്‌  എമരിറ്റസ്  മാര്‍ ജേക്കബ്‌ തൂങ്കുഴി, മാനന്തവാടി രൂപതാധ്യക്ഷന്‍ ബിഷപ്‌ മാര്‍  ജോസ്   പൊരുന്നേടം, ഇന്‍ഡോര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ചാക്കോ തോട്ടുമാരിയില്‍, മാര്‍ ജേക്കബ് തൂങ്കുഴി, അറ്റ്‌ലാന്‍റ ബിഷപ് ലൂയിസ് റാഫേല്‍ സറാമ തുടങ്ങിയ സഭാധ്യക്ഷന്മാര്‍   കണ്‍വന്‍ഷന്‍ നഗരിയില്‍  എത്തിച്ചേര്‍ന്നു. ജോര്‍ജിയ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്റരാണ് അല്‍ഫോന്‍സ നഗര്‍ എന്ന പേരില്‍  വേദിയാകുക.

പിതാക്കന്മാരുടെയും മറ്റു ശ്രേഷ്ഠ പുരോഹിതരുടെയും കാര്‍മികത്വത്തില്‍ ഉച്ചകഴ്ചിഞ്ഞു 3 മണിക്ക്  നടക്കുന്ന ദിവ്യ ബലിയോടെ കണ്‍വന്ഷന്  തുടക്കമാകും. 

തുടര്‍ന്ന് അഞ്ചു മണിയോടെ അല്‍ഫോന്‍സ നഗര്‍ ചുറ്റിയുള്ള ആഘോഷമായ  സാംസ്കാരിക ഘോഷയാത്ര നടക്കും. അമേരിക്കയില്‍ നിന്നും  കാനഡയില്‍ നിന്നുമുള്ള രൂപതയുടെ വിവധ പള്ളികളില്‍നിന്നായി  എത്തിയവര്‍  അണിനിരന്നു, താലപ്പൊലിയും വാദ്യ മേളങ്ങളും ചെണ്ടമേളവും അകമ്പടി ചേര്‍ന്ന  സാംസകാരിക  ഘോഷയാത്ര  അല്‍ഫോന്‍സ നഗറിനെ പ്രകമ്പനം കൊള്ളിക്കും.

തുടര്‍ന്ന് 6 . 30 നു   ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍  അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തിരി കൊളുത്തി  കണ്‍വന്‍ ഷന്‍ ഔദ്യോദികമായി ഉദ്ഘാടനം ചെയ്യും. ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍. ജേക്കബ്‌ അങ്ങാടിയത്ത് പൊതു സമ്മേളനത്തിനു  അദ്ധ്യക്ഷത വഹിക്കും. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം അഗസ്തി അതിഥികളേവര്‍ക്കും  സ്വാഗതം അര്‍പ്പിക്കും.  ആര്‍ച്  ബിഷപ്‌  മാര്‍ ജേക്കബ്‌ തൂങ്കുഴി, ബിഷപ്‌ മാര്‍ ജോസ്  പൊരുന്നേടം, ബിഷപ്‌  മാര്‍ ചാക്കോ തോട്ടുമാരിയില്‍, ആക്സിലറി ബിഷപ് ലൂയിസ് റാഫേല്‍ സറാമ എന്നിവര്‍ കണ്‍വന്‍ഷനു  ആശംസകളരുളും.

 ഉദ്ഘാടനത്തോടെ തുടര്‍ന്ന്   ഫാ . മാര്‍ട്ടിന്‍ വരിക്കാനിക്കല്‍ സംവിധാനത്തില്‍ പ്രത്യേക തയ്യാറാക്കിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്റ്റേജ് ഓപ്പണിംഗ് പരിപാടി  'ജേര്‍ണി ഇന്‍ ഫെയിത്ത്'   മ്യൂസിക്കല്‍ ദൃശ്യാവിഷ്‌കാരം വേദിയെ പ്രകമ്പനം കൊള്ളിക്കും. പാടും പാതിരി എന്നറിയപ്പെടുന്ന റവ.ഡോ. പോള്‍ പൂവത്തിങ്കല്‍ നേതൃത്വം നല്‍കുന്ന സംഗീത കച്ചേരി തുടര്‍ന്ന് നടക്കും. ചിക്കാഗോ കത്തീദ്രല്‍ ഒരുക്കുന്ന പ്രത്യക കലാപരിപാടിയും ഉദ്ഘാടന ദിവസം അരങ്ങേറും.

അഞ്ചു വര്‍ഷത്തിനു ശേഷം നടക്കുന്ന ഈ ദേശീയ  സംഗമത്തിന് ആതിഥേയത്വം വഹിക്കുന്നത് അറ്റ്‌ലാന്റയിലെ സെന്റ് അല്‍ഫോണ്‍സാ ഇടവകയാണ്.  കണവന്‍ഷന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ക്ലോസ് ചെയ്തു. കൌണ്ടറില്‍  വാക്ക് ഇന്‍ രജിസ്ട്രേഷന്‍ സൌകര്യമുണ്ടാവും. വരുന്നവരെ സ്വീകരിക്കാന്‍ ഹോട്ടലുകളും വേദികളും എല്ലാം ഒരുങ്ങി .  രാവിലെ പത്തിന് തന്നെ രജിസ്ട്രഷനും തുടര്‍ന്ന് ഉച്ച കഴിഞ്ഞു ചെക്ക്‌ഇന്‍ സൗകര്യം തുടങ്ങും. അറ്റ്‌ലാന്‍റ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍  നിന്ന് സൌജന്യ സ്കൈ  ട്രെയിന്‍ മാര്‍ഗം കണ്‍വന്‍ഷന്‍ സെന്ററില്‍ എത്തിച്ചേരാം. ബസ്‌ബുക്ക്‌ ചെയ്തു വന്നെത്തിചേരുന്നവര്‍ക്കും  ക്രമീകരണങ്ങളോരുക്കിയിട്ടുണ്ട്.  മാര്‍ഗനിര്‍ദേശങ്ങള്‍  www.smcatl2012.orgഎന്ന വെബ്‌ സൈറ്റിലും ലഭ്യമാണ്.

വേദിയുടെ  വിലാസം : 2000 Convention Center Concourse, College Park, GA 30337 . 

വിവരങ്ങള്‍ക്ക്: Ajit Jose 404-787-2523, Thomas Job 404-840-7427, Shani Vazhakkad770-880-9743, Jojo Varghese 678-576-3770 Mathew Jacob 404-786-6999, Thomas K George 404-457-3219, Abraham Augusthy 770-624-7793

അറ്റ്‌ലാന്ടയില്‍ സീറോ മലബാര്‍ ദേശീയ സംഗമത്തിന് ഇന്നു തുടക്കം. അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍  ആലഞ്ചേരി  കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. അറ്റ്‌ലാന്ടയില്‍ സീറോ മലബാര്‍ ദേശീയ സംഗമത്തിന് ഇന്നു തുടക്കം. അഭിവന്ദ്യ കര്‍ദിനാള്‍ മാര്‍  ആലഞ്ചേരി  കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക