Image

മലയാളി അസോസിയേഷന്‍ ഓഫ് മേരിലാന്‍ഡിന്റെ ഗ്ലോബല്‍ അവാര്‍ഡ് മേളയും പത്താം വാര്‍ഷികാഘോഷവും സെപ്തംബര്‍ 29

തോമസ് പി ആന്റണി Published on 26 July, 2012
മലയാളി അസോസിയേഷന്‍ ഓഫ് മേരിലാന്‍ഡിന്റെ ഗ്ലോബല്‍ അവാര്‍ഡ് മേളയും പത്താം വാര്‍ഷികാഘോഷവും സെപ്തംബര്‍ 29
വാഷിങ്ടണ്‍ ഡിസി : മലയാളി അസോസിയേഷന്‍ ഓഫ് മേരിലാന്‍ഡിന്റെ (മാം) ഏഴാമത് ഗ്ലോബല്‍ അവാര്‍ഡ് മേളയും പത്താം വാര്‍ഷികാഘോഷവും സെപ്തംബര്‍ 29 ശനിയാഴ്ച വാഷിങ്ടണ്‍ ഡിസിക്കടുത്തുള്ള കോളജു പാര്‍ക്കിലെ ക്ലാരിയോണ്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നടത്തുന്നതാണെന്ന് മാം ചെയര്‍മാന്‍ ജോസഫ് പോത്തനും മാം ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ തോമസ് പി ആന്റണിയും ഒരു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

2002-ല്‍ ആഗോളാടിസ്ഥാനത്തില്‍ മലയാള സാഹിത്യത്തെ പ്രോത്സാഹിപ്പിക്കുക എന്ന മുഖ്യ ലക്ഷ്യത്തോടുകൂടി തുടങ്ങിയ മാം 10 വര്‍ഷം പിന്നിട്ടിരിക്കുന്നു.
ഈപത്തു വര്‍ഷത്തിനിടയ്ക്ക് ദേശീയ സംഘടനകള്‍ക്കുപോലും സാധിക്കാത്ത കാര്യങ്ങളാണ് മാം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചെയര്‍മാന്‍ പോത്തന്‍ അഭിമാനത്തോട് ചൂണ്ടികാട്ടി. ഇതിനോടകം 6 പ്രാവശ്യം സാഹിത്യത്തിനും ഒരു പ്രാവശ്യം ജേര്‍ണലിസത്തിനും ആഗോള തലത്തില്‍ അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്.

2012 ലെ ഗ്ലോബല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ സാഹിത്യത്തിനും ജേര്‍ണലിസത്തിനും പുറമെ വിഷ്വല്‍ മീഡിയ, നിരൂപണം തുടങ്ങിയ കാറ്റഗറികളിലും ആഗോളതലത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 12 വയസുകാരി കാവ്യ എന്ന കവയത്രി രണ്ടാം പ്രാവശ്യവും മാം ചെയര്‍മാന്റെ പ്രത്യേക ഗ്ലോബല്‍ സാഹിത്യ പ്രോത്സാഹന പുരസ്‌കാരത്തിനും അര്‍ഹയായിട്ടുണ്ട്.

അവാര്‍ഡുകളെല്ലാം സെപ്തംബര്‍ 29 ന് വാഷിങ്ടണ്‍ ഡിസിയില്‍ നടക്കുന്ന അവാര്‍ഡ് നിശയില്‍ വിജയികള്‍ക്ക് സമര്‍പ്പിക്കും. ഒന്നാം സ്ഥാനം ലഭിച്ചവരെ ഫലകവും പ്രശംസാ പത്രവും ക്യാഷ് അവാര്‍ഡും നല്‍കി ആദരിക്കും. രണ്ടും മൂന്നും പദവികളിലെത്തിയവരെ ഫലകവും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിക്കും. അതിനു ശേഷം വിഭവസമൃദ്ധമായ ബാങ്ക്വറ്റും നടക്കും.

ദൂരസ്ഥലങ്ങളില്‍ നന്ന് വരുന്നവര്‍ക്ക് ഹോട്ടല്‍ ഇന്‍ഫര്‍മേഷന്‍ :
ഡാനി കുസേലന്‍ - ഹോട്ടല്‍ ക്ലാരിയന്‍ ഇന്റര്‍നാഷണല്‍, 8601 ബള്‍ട്ടിമോര്‍ അവന്യൂ, മേരിലാന്‍ഡ് 20740, ഫോണ്‍ നമ്പര്‍ 301-474-5951

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് പോത്തന്‍ : 443 326 4018
തോമസ് പി ആന്റണി : 410 821 9023
മാം വെബ്‌സൈറ്റ് : www.mam-usa.org

മലയാളി അസോസിയേഷന്‍ ഓഫ് മേരിലാന്‍ഡിന്റെ ഗ്ലോബല്‍ അവാര്‍ഡ് മേളയും പത്താം വാര്‍ഷികാഘോഷവും സെപ്തംബര്‍ 29 മലയാളി അസോസിയേഷന്‍ ഓഫ് മേരിലാന്‍ഡിന്റെ ഗ്ലോബല്‍ അവാര്‍ഡ് മേളയും പത്താം വാര്‍ഷികാഘോഷവും സെപ്തംബര്‍ 29 മലയാളി അസോസിയേഷന്‍ ഓഫ് മേരിലാന്‍ഡിന്റെ ഗ്ലോബല്‍ അവാര്‍ഡ് മേളയും പത്താം വാര്‍ഷികാഘോഷവും സെപ്തംബര്‍ 29
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക