Image

റോബിന്‍ ജി. വര്‍ഗീസ് നിര്യാതനായി.

ബിനോയി സെബാസ്റ്റന്‍ Published on 25 July, 2012
റോബിന്‍ ജി. വര്‍ഗീസ് നിര്യാതനായി.
ഒക്‌ലഹോമ: റോബിന്‍ ജി. വര്‍ഗീസ് (38) നിര്യാതനായി. റവ.പോത്ത വര്‍ഗീസ് , അനി വര്‍ഗീസ് ദമ്പതികളുടെ പുത്രനാണ്. ഇന്‍ഡ്യന്‍ പെന്തക്കോസ്തല്‍ ചര്‍ച്ച്, ഹീബ്രോണ്‍ സഭാംഗമായ റോബിന്റെ സഹോദരിയാണ് എല്‍സാ വടക്കേക്കുറ്റ്. സാം വടക്കേക്കുറ്റാണ് സഹോദരിഭര്‍ത്താവ്. കേരളത്തിലെ കല്ലിശേരിയിലാണ് പിതൃഭവനം. പതിനെട്ടു മാസം പ്രായമുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പം അമേരിക്കയിലെത്തി. ഉത്തമനായ സഭാവിശ്വാസിയും സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയുമായിരുന്നു റോബിന്‍ വര്‍ഗീസ്.

26ന് (വ്യാഴാഴ്ച) വൈകിട്ട് 6 മണിക്ക് യൂക്കോണ്‍ സിറ്റിയിലുള്ള ഐപിസി ഹീബ്രോണ്‍ ചര്‍ച്ചില്‍ മെമ്മോറിയല്‍ സര്‍വ്വീസ് നടക്കും. 27ന് (വെള്ളിയാഴ്ച) രാവിലെ 9.30ന് സംസ്‌ക്കാരചടങ്ങുകള്‍ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം വടക്കേക്കുറ്റ് 405 213 4817


ബിനോയി സെബാസ്റ്റന്‍
റോബിന്‍ ജി. വര്‍ഗീസ് നിര്യാതനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക