Image

21-മത്‌ മാര്‍ത്തോമ്മാ ക്വയര്‍ ഫെസ്റ്റിവല്‍ ഡിട്രോയിറ്റില്‍

ജോയിച്ചന്‍ പുതുക്കുളം Published on 25 July, 2012
21-മത്‌ മാര്‍ത്തോമ്മാ ക്വയര്‍ ഫെസ്റ്റിവല്‍ ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ മാര്‍ത്തോമ്മ ചര്‍ച്ച്‌ ആതിഥേയത്വം വഹിക്കുന്ന 21-മത്‌ മാര്‍ത്തോമ്മാ ക്വയര്‍ ഫെസ്റ്റിവല്‍ സീഹോം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ആഗസ്റ്റ്‌ നാലാം തീയതി ശനിയാഴ്‌ച വൈകുന്നേരം 4 മുതല്‍ നടക്കും. ഗായക സംഘങ്ങള്‍ ശക്തമാക്കുന്നതിനായി 1991-ലെ ഭദ്രാസന അസംബ്ലിയുടെ തീരുമാനപ്രകാരം ചിക്കാഗോ മാര്‍ത്തോമ്മ പള്ളിയില്‍ വെച്ച്‌ ആദ്യമായി ക്വയര്‍ ഫെസ്റ്റിവല്‍ നടത്തപ്പെട്ടു.

തുടര്‍ന്ന്‌ ആത്മീയ സംഗീതത്തിന്റെ അനുഭൂതി പകര്‍ന്നുകൊണ്ട്‌ 20 വര്‍ഷങ്ങള്‍ പിന്നിട്ട 21-ാം മാര്‍ത്തോമ്മ ക്വയര്‍ ഫെസ്റ്റിവലില്‍ ചിക്കാഗോ മാര്‍ത്തോമ്മ ചര്‍ച്ച്‌, ചിക്കാഗോ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മ ചര്‍ച്ച്‌, ചിക്കാഗോ ബെഥേല്‍ മാര്‍ത്തോമ്മ ചര്‍ച്ച്‌, കനേഡിയന്‍ മാര്‍ത്തോമ്മ ചര്‍ച്ച്‌, കാനഡ ബ്രാംറ്റണ്‍ സെന്റ്‌ മാത്യൂസ്‌ മാര്‍ത്തോമ്മ ചര്‍ച്ച്‌, ഡിട്രോയിറ്റ്‌ മാര്‍ത്തോമ്മ ചര്‍ച്ച്‌ എന്നീ പള്ളികളിലെ ഇംഗ്ലീഷ്‌-മലയാളം ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും.

റവ. എബ്രഹാം തോമസ്‌, ജോര്‍ജ്‌ തോമസ്‌(കണ്‍വീനര്‍), ഷോണ്‍ തോമസ്‌, അലക്‌സ്‌ ജോണ്‍, റജി അലക്‌സാണ്ടര്‍, ജോര്‍ജ്‌ കോശി, ഡെയ്‌സി മാത്യു, ഷാജി ഈപ്പന്‍, ഷെയിന്‍ തോമസ്‌, സന്‍സു മത്തായി, ആനി യേശുദാസന്‍, ഫിലിപ്പ്‌ വര്‍ക്ഷീസ്‌, ഷൈന്‍ ഈപ്പന്‍, എല്‍സ വര്‍ഗീസ്‌, തോംസണ്‍ സ്‌കറിയ, ജേക്കബ്‌ തോമസ്‌, മിനി വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റി പ്രവര്‍ത്തിക്കുന്നു. അലന്‍ ജോണ്‍ ചെന്നിത്തല പത്രക്കുറിപ്പിലൂടെ അറിയിച്ചതാണിത്‌.
21-മത്‌ മാര്‍ത്തോമ്മാ ക്വയര്‍ ഫെസ്റ്റിവല്‍ ഡിട്രോയിറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക