Image

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ `പൊന്നോണം 2012' സെപ്‌തംബര്‍ 15-ന്‌

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 25 July, 2012
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ `പൊന്നോണം 2012' സെപ്‌തംബര്‍ 15-ന്‌
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ `പൊന്നോണം 2012' സെപ്‌തംബര്‍ 15 ശനിയാഴ്‌ച മൗണ്ട്‌ വെര്‍ണണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ പൂര്‍വ്വാധികം ആഘോഷത്തോടെ, വിപുലമായ കലാപരിപാടികളോടെ നടത്തുന്നതാണെന്ന്‌ സംഘാടകര്‍ അറിയിച്ചു.

അന്നേ ദിവസം രാവിലെ 11 മണിമുതല്‍ 12:30 വരെ വിഭസമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന്‌ ഓണാഘോഷപരിപാടികള്‍ ആരംഭിക്കുന്നതുമാണ്‌. താലപ്പൊലിയുടേയും താളമേളത്തിന്റേയും അകമ്പടിയോടെ മഹാബലിക്ക്‌ വരവേല്‌പ്‌ നല്‌കും. രണ്ടു മണിക്ക്‌ ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ്‌ റോബ്‌ ആസ്റ്ററീനോ,
ന്യൂറോഷല്‍ സിറ്റി മേയര്‍ നോം ബ്രാംസണ്‍, മൗണ്ട്‌ വെര്‍ണണ്‍ മേയര്‍ ഏണസ്റ്റ്‌ ഡേവിസ്‌ എന്നിവരെക്കൂടാതെ ഫൊക്കാന, ഫോമ നേതാക്കളും സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

തുടര്‍ന്നു നടക്കുന്ന കലാപരിപാടികളില്‍ സുപ്രസിദ്ധ നര്‍ത്തകിയും അവാര്‍ഡ്‌ ജേതാവുമായ ബീനാ മേനോന്റെ കലാശ്രീ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ്‌ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം സോമദാസ്‌ ആന്റ്‌ ടീമിന്റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്‌. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാവിരുന്നുകള്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടും.

മുന്‍ ഫോമ ജനറല്‍ സെക്രട്ടറി ജോണ്‍ വര്‍ഗീസ്‌ (സലിം), ഫൊക്കാനയുടെ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌ എന്നിവര്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ പ്രതിനിധികളാണ്‌. `പൊന്നോണം 2012' ഒരു അവിസ്‌മരണീയ മഹോത്സവമാക്കിത്തീര്‍ക്കാനുള്ള പ്രയത്‌നത്തിലാണ്‌ സംഘാടകരെന്ന്‌ ഇരുവരും അഭിപ്രായപ്പെട്ടു.

പ്രവേശനം പാസ്സ്‌ മൂലം നിയന്ത്രിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ കോശി (പ്രസിഡന്റ്‌) 914 310 2242, കുരൂര്‍ രാജന്‍ (സെക്രട്ടറി) 914 760 9525, ജോയി ഇട്ടന്‍ (ട്രഷറര്‍) 914 564 1702, കൊച്ചുമ്മന്‍ ജേക്കബ്‌ (വൈസ്‌ പ്രസിഡന്റ്‌) 914 309 2280, കെ.കെ. ജോണ്‍സണ്‍ (ജോയിന്റ്‌ സെക്രട്ടറി) 914 610 1594.
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍ `പൊന്നോണം 2012' സെപ്‌തംബര്‍ 15-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക