Image

'െ്രെകം' നന്ദകുമാറിന്റെ പണസ്രോതസ്സുകള്‍ അന്വേഷിക്കണം സി.പി.എം.

Published on 25 July, 2012
'െ്രെകം' നന്ദകുമാറിന്റെ പണസ്രോതസ്സുകള്‍ അന്വേഷിക്കണം  സി.പി.എം.
തിരുവനന്തപുരം: കവിയൂര്‍ കേസില്‍ സി.ബി.ഐ. നല്‍കിയ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 'െ്രെകം' നന്ദകുമാറിന്റെ വ്യവഹാര നടപടികള്‍ക്കു പിന്നിലെ പണസ്രോതസ്സുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സ്വതന്ത്രമായ നിയമവ്യവസ്ഥയെയും നീതിനിര്‍വഹണ സംവിധാനത്തെയും സംരക്ഷിക്കാന്‍ ഇത് ആവശ്യമാണ്. കവിയൂര്‍ കേസില്‍ സി.പി.എം. നേതാക്കളും മക്കളും മറ്റു ചിലരും കുറ്റക്കാരാണെന്ന മൊഴിനല്‍കാന്‍ കേസിലെ പ്രതി ലതാനായര്‍ക്ക് ഒരുകോടി രൂപവരെ 'െ്രെകം' വാരികയുടെ നടത്തിപ്പുകാരന്‍ വാഗ്ദാനം ചെയ്തുവെന്ന് കണ്ടെത്തിയ സി.ബി.ഐ. ഇയാള്‍ക്കെതിരെ കര്‍ശന നിയമനടപടി ആവശ്യപ്പെട്ടിരിക്കുകയാണ്. കള്ളമൊഴി നല്‍കുന്നതിന് ഒരു കേസിലെ പ്രതിക്ക് ഒരു വാരികയുടെ നടത്തിപ്പുകാരന്‍ ഒരു കോടി രൂപവരെ കൈമാറാന്‍ തയ്യാറായി എന്നത് ഒരു സാധാരണ സംഭവമായി കാണാനാവില്ല. അതുകൊണ്ടുതന്നെ സി.ബി.ഐയുടെ കണ്ടെത്തല്‍ വിരല്‍ചൂണ്ടുന്നത് ഇനിയും പുറത്തുവരാത്ത ഒരു വലിയ ഗൂഢാലോചനയിലേക്കാണെന്നും സി.പി.എം. ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക