Image

പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണം ഹിന്ദു ഐക്യവേദി

Published on 25 July, 2012
പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കണം ഹിന്ദു ഐക്യവേദി
കൊച്ചി: നിരോധിത സംഘടനയായ 'സിമി'യുമായി പോപ്പുലര്‍ ഫ്രണ്ടിന് ബന്ധമുണ്ടെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെയും അതിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയെയും ഉടന്‍ നിരോധിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം രാജ്യസുരക്ഷക്കും മതസൗഹാര്‍ദ്ദത്തിനും ഭീഷണിയാണെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നത്.

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ബാബു ആവശ്യപ്പെട്ടു. ലൗ ജിഹാദ്, സദാചാരപോലീസ് എന്നിവ പോപ്പുലര്‍ ഫ്രണ്ട് നടപ്പാക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളാണ്. കോഴിക്കോട് അഭിഭാഷകനെ തട്ടിക്കൊണ്ടുപോയതും ചെങ്ങന്നൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വിശാലിനെ കൊലചെയ്തതും പരിശീലനം നേടിയ തീവ്രവാദികളുടെ രീതിയിലാണ്. പോലീസിന്റെ നിഷ്‌ക്രിയത്വം ഇവര്‍ക്ക് സഹായകമാവുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക