Image

വീടിന് തീയിട്ടശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി

Published on 25 July, 2012
വീടിന് തീയിട്ടശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി
ചാത്തന്നൂര്‍:വീട്ടുകാരുമായുള്ള പിണക്കത്തെ തുടര്‍ന്ന് ഗൃഹനാഥന്‍ വീടിന് തീയിട്ടശേഷം ജീവനൊടുക്കി. വീട് പൂര്‍ണമായി കത്തിനശിച്ചു. കല്ലുവാതുക്കല്‍ മേവനക്കോണം വിജി വിലാസത്തില്‍ നീലകണ്ഠന്റെ മകന്‍ വിജയനാ(62)ണ് മരിച്ചത്. സംഭവസമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. 

ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. കൂലിപ്പണിക്കാരനാണ് വിജയന്‍. ഭാര്യ രമണിയും മകള്‍ വിജിയും കശുവണ്ടിത്തൊഴിലാളികളും മകന്‍ രജികുമാര്‍ കല്‍പ്പണി തൊഴിലാളിയുമാണ്. മദ്യപിച്ച് വീട്ടിലെത്തി വിജയന്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 23ന് കല്ലുവാതുക്കലിലുള്ള ഒരു റേഷന്‍കടയില്‍നിന്ന് ഒരു ലിറ്റര്‍ മണ്ണെണ്ണ വിജയന്‍ വീട്ടില്‍ കൊണ്ടുവച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് വീട് കത്തുന്നത് നാട്ടുകാര്‍ കണ്ടത്. പോലീസും ഫയര്‍ഫോഴ്‌സും ഉടന്‍ എത്തിയെങ്കിലും വീട് കത്തിനശിച്ചു. വിജയന്റെ മൃതദേഹം ഹാളിലാണ് കിടന്നിരുന്നത്. ജനല്‍ക്കമ്പിയിലൂടെ കയറിട്ട് കുരുക്കിയശേഷം വിജയന്‍ തൂങ്ങിയാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കയര്‍ തീപ്പിടിത്തത്തില്‍ പൊട്ടിയാണ് മൃതദേഹം നിലത്ത് വീണത്. പാരിപ്പള്ളി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക