കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ നിയമിതയാകുന്നു. ഇതു സംബന്ധിച്ച് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്കാന് സുപ്രീംകോടതിയുടെ ഉന്നതതല സമിതി തീരുമാനിച്ചു. തുടര്‍ നടപടികള്‍ കേന്ദ്ര നിയമ മന്ത്രാലയം പൂര്‍ത്തിയാക്കും.
ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസാണ് മഞ്ജുള ചെല്ലൂര്‍ ഇപ്പോള്‍. കര്‍ണാടകയില്‍ ജില്ലാ ജഡ്ജിയായും ഹൈക്കോടതി ജഡ്ജിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സുപ്രീംകോടതിയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിക്കുന്നതോടെ കേരള ഹൈക്കോടതിയിലെ മൂന്നാമത്തെ വനിതാ ചീഫ് ജസ്റ്റിസാകും മഞ്ജുള ചെല്ലൂര്‍. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രക്ഷാധികാരിയായ ദേശീയ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഭരണ സമിതി അംഗം കൂടിയാണ്.