Image

ഇറാഖിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം അല്‍ഖ്വെയ്ദ ഏറ്റെടുത്തു

Published on 25 July, 2012
ഇറാഖിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം അല്‍ഖ്വെയ്ദ ഏറ്റെടുത്തു
ബാഗ്ദാദ്: ഇറാഖില്‍ ഈയാഴ്ചയുണ്ടായ ആക്രമണപരമ്പരയുടെ ഉത്തരവാദിത്വം അല്‍ ഖ്വെയ്ദശൃംഖലയില്‍ അംഗമായ സംഘടന ഏറ്റെടുത്തു. ഷിയാ വിഭാഗക്കാര്‍ക്ക് മുന്‍തൂക്കമുള്ള ഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ തിങ്കളാഴ്ചമാത്രം 116 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള പ്രസ്താവന ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പ് ഓഫ് ഇറാഖ് (ഐ.എസ്.ഐ.) എന്ന സംഘടനയുടെ വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്. 

'മതിലുകള്‍ തകര്‍ക്കുക'യെന്ന പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമാണ് ആക്രമണമെന്നും പ്രസ്താവനയില്‍ പറയുന്നു. 200607 കാലത്ത് ഷിയാകേന്ദ്രങ്ങളില്‍ ആക്രമണം നടത്തി രാജ്യത്തെ ആഭ്യന്തരയുദ്ധത്തിന്റെ വക്കിലെത്തിച്ചതില്‍ ഈ സംഘടനയ്ക്ക് മുഖ്യപങ്കുണ്ട്.

ഇറാഖിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം അല്‍ഖ്വെയ്ദ ഏറ്റെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക