Image

അടയും മാമ്പഴവും ഇഷടപ്പെടുന്ന രാഷ്ട്രപതി

Published on 25 July, 2012
അടയും മാമ്പഴവും ഇഷടപ്പെടുന്ന രാഷ്ട്രപതി
കോല്‍ക്കത്ത: പ്രണാബ് മുഖര്‍ജിക്ക് അടയും മാമ്പഴവും വളരെയധികം ഇഷ്ടമായിരുന്നെന്ന് ആദ്യകാല സഹപ്രവര്‍ത്തകര്‍. 1963 മുതല്‍ 1968 വരെ പ്രണാബ് പൊളിറ്റ്ക്‌സ് അധ്യാപകനായി സേവനം അനുഷ്ഠിച്ച വിദ്യാനഗര്‍ കോളജിലെ ആദ്യകാല സഹപ്രവര്‍ത്തകരാണ് അദ്ദേഹത്തിന്റെ ഇഷ്ടാ ഹാരത്തെപ്പറ്റി പറഞ്ഞത്. 

മുഴവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി 1968ല്‍ അധ്യാപനവൃത്തി പ്രണാബ് വേണെ്ടന്നുവച്ചെങ്കിലും തങ്ങളുമായുള്ള സൗഹൃദത്തിന് യാതൊരു കുറവും വന്നിട്ടില്ലെന്ന് അക്കാലത്ത് കോളജ് പ്രിന്‍സിപ്പലായിരുന്ന മഹാദേവ് സിംഹ പറഞ്ഞു. പ്രണാബ് മുഖര്‍ജി കോളജിലെ ഓരോ കാര്യങ്ങളെപ്പറ്റിയും ഫോണിലൂടെ തങ്ങളോട് ചോദിച്ചറിയുമായിരുന്നെന്നും അദ്ദേഹത്തിന്റെ ഓര്‍മാശക്തി അപാരമാണെന്നും സഹപ്രവര്‍ത്തകന്‍ കൂടിയായ റിട്ട. പ്രഫ. പ്രദ്യുദ് കുമാര്‍ മോണ്ടല്‍ ഓര്‍മിച്ചു. 

വീട്ടില്‍ നിന്നു പ്രണാബ് കൊണ്ടുവന്നിരുന്ന തേല്‍ബാജ, മുരി (ബംഗാളി വിഭവങ്ങള്‍) തങ്ങള്‍ക്കു പങ്കുവച്ചു നല്‍കുമായിരുന്നും ഇവര്‍ ഓര്‍മിച്ചു. വിദ്യാര്‍ഥികളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന കൃത്യനിഷ്ഠയുള്ള അധ്യാപനായിരുന്നു പ്രണാബ് മുഖര്‍ജിയെന്നു ശിഷ്യനും കോളജിലെ ഇപ്പോഴത്തെ ലൈബ്രേറിയനുമായ സുനില്‍ ഗോരി പറഞ്ഞു. 1965ല്‍ കോളജ് വൈസ് പ്രിന്‍സിപ്പലായ പ്രണാബ് ഇന്ത്യന്‍ രാഷ്ട്രീയം, ഭരണഘടന, വിദേശ ഭരണഘടന എന്നിവയാണു പഠിപ്പിച്ചത്.
 

അടയും മാമ്പഴവും ഇഷടപ്പെടുന്ന രാഷ്ട്രപതി
അടയും മാമ്പഴവും ഇഷടപ്പെടുന്ന രാഷ്ട്രപതി
അടയും മാമ്പഴവും ഇഷടപ്പെടുന്ന രാഷ്ട്രപതി
അടയും മാമ്പഴവും ഇഷടപ്പെടുന്ന രാഷ്ട്രപതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക