Image

ഒമിത പോള്‍ രാഷ്ട്രപതിയുടെ സെക്രട്ടറി

Published on 25 July, 2012
ഒമിത പോള്‍ രാഷ്ട്രപതിയുടെ സെക്രട്ടറി
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സെക്രട്ടറിയായി ഒമിത പോളിനെ (63) നിയമിച്ചു. പ്രണബ് കേന്ദ്രധനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേഷ്ടാവായിരുന്നു ഒമിത പോള്‍. 1980ല്‍ പ്രണബ് മുഖര്‍ജി വാണിജ്യമന്ത്രിയായിരിക്കെ ഇതേ വകുപ്പില്‍ അണ്ടര്‍ സെക്രട്ടറിയായിരുന്നു ഒമിത. 1982ല്‍ പ്രണബ് ധനമന്ത്രിയായപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍ ഡയറക്ടറായി. 

പിന്നീട് 1991ല്‍ ആസൂത്രണക്കമ്മീഷന്‍ അധ്യക്ഷനായി പ്രണബ് എത്തിയപ്പോള്‍ ഒമിത അദ്ദേഹത്തിന്റെ ഒ.എസ്.ഡി. (ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി) യായി. തുടര്‍ന്ന് വാണിജ്യ, വിദേശകാര്യ മന്ത്രാലയങ്ങളിലെല്ലാം ഒമിതയും പ്രണബിനെ അനുഗമിച്ചു.

1973 ബാച്ച് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (ഐ.ഐ.എസ്.) ഉദ്യോഗസ്ഥയായിരുന്ന ഒമിത പോള്‍ 2002ല്‍ ഇതില്‍നിന്ന് രാജിവെച്ചിരുന്നു. ഡല്‍ഹി പോലീസ് കമ്മീഷണറായിരുന്ന കെ.കെ. പോളാണ് ഒമിതയുടെ ഭര്‍ത്താവ്.


ഒമിത പോള്‍ രാഷ്ട്രപതിയുടെ സെക്രട്ടറിഒമിത പോള്‍ രാഷ്ട്രപതിയുടെ സെക്രട്ടറിഒമിത പോള്‍ രാഷ്ട്രപതിയുടെ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക