Image

സംയുക്ത വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഓഗസ്റ്റ് 3, 4 തിയ്യതികളില്‍

മൊയ്തീന്‍ പുത്തന്‍ചിറ Published on 25 July, 2012
സംയുക്ത വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഓഗസ്റ്റ് 3, 4 തിയ്യതികളില്‍
ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ സംയുക്ത വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് ഓഗസ്റ്റ് 3, 4 തിയ്യതികളില്‍ നടത്തുന്നതാണ്.

രാവിലെ 9 മണിമുതല്‍ വൈകീട്ട് 4 മണിവരെയാണ് രണ്ടു ദിവസവും സ്‌കൂള്‍ നടത്തുന്നത്. സെന്റ് ഗ്രിഗോറിയോസ്, പാര്‍ക്ക്ഹില്‍; സെന്റ് ഗ്രിഗോറിയോസ്, അണ്ടര്‍ഹില്‍; സെന്റ് മേരീസ് , വൈറ്റ്‌പ്ലെയ്ന്‍സ്; സെന്റ് തോമസ്, യോങ്കേഴ്‌സ് എന്നീ പള്ളികളാണ് സംയുക്തമായി ഇതില്‍ സംബന്ധിക്കുന്നത്.

രേഷ്മ ജേക്കബ്, ധന്യ കൈനത്തറ, സിബു പുത്തന്‍വീട്ടില്‍, റെന്‍സ് ഫിലിപ്പ്, ടിനാ തോമസ്, ജസ്റ്റിന്‍ ജോണ്‍, ബെറ്റ്‌സി ജേക്കബ്ബ് തുടങ്ങിയവര്‍ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു. ഈ വര്‍ഷത്തെ തീം ''We are all one in Christ Jesus''- Galatians 3:28.
സംയുക്ത വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ ഓഗസ്റ്റ് 3, 4 തിയ്യതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക