Image

ആസാമിലെ സംഘര്‍ഷം: മരണം 40 ആയി

Published on 25 July, 2012
ആസാമിലെ സംഘര്‍ഷം: മരണം 40 ആയി

കഴിഞ്ഞദിവസം ട്രെയിനിനു നേരേ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ കൊക്രാജറിലൂടെയുള്ള ട്രെയിന്‍ ഗതാഗതം നിര്‍ത്തലാക്കിയിട്ടുണ്ട്. അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാനാണു സൈന്യത്തിനു ലഭിച്ചിരിക്കുന്ന നിര്‍ദേശം. 

കര്‍ഫ്യൂവിനിടെയുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നു പോലീസ് നടത്തിയ വെടിവയ്പില്‍ കഴിഞ്ഞദിവസം നാലു പേര്‍ കൊല്ലപ്പെട്ടിരുന്നു. ചിരാഗ്, ദുബ്രി ജില്ലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. കൊക്രാജര്‍, ചിരാഗ്, ദുബ്രി, ബൊംഗായിഗാവ് ജില്ലകളില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗോഹട്ടിയില്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക