Image

സുപ്രീംകോടതിയെ സമീപിക്കാനുള്ള സംഗ്മയുടെ നീക്കത്തെ ബിജെപി പിന്തുണയ്ക്കില്ല

Published on 25 July, 2012
സുപ്രീംകോടതിയെ സമീപിക്കാനുള്ള സംഗ്മയുടെ നീക്കത്തെ ബിജെപി പിന്തുണയ്ക്കില്ല
ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനുള്ള പി.എ. സംഗ്മയുടെ നീക്കത്തിനു ബിജെപിയുടെ പിന്തുണയില്ല. ഇതു സംഗ്മയുടെ വ്യക്തിപരമായ കാര്യമാണെന്നും ബിജെപിയുടെയും എന്‍ഡിഎയുടെയും പിന്തുണ ഇക്കാര്യത്തിലുണ്ടാവില്ലെന്നും ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി വ്യക്തമാക്കി. തങ്ങള്‍ രാഷ്ട്രപതി എന്നനിലയില്‍ പ്രണാബിനെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബിജെപിയും എന്‍ഡിഎ സഖ്യകക്ഷിയായ ശിരോമണി അകാലിദളും സംഗ്മയെയാണു പിന്തുണച്ചത്.

മൊത്തം 69.3 ശതമാനം വോട്ട് നേടിയാണു പ്രണാബ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പു സംബന്ധിച്ചുള്ള പരാതികള്‍ തെരഞ്ഞെടുപ്പു കഴിഞ്ഞ് 30 ദിവസത്തിനകം സമര്‍പ്പിക്കണം. അതായത് ഓഗസ്റ്റ് 21നകം പരാതി സമര്‍പ്പിക്കണം. 

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള പ്രണാബ് മുഖര്‍ജിയുടെ രാജിക്കത്തിലെ ഒപ്പു വ്യാജമാണെന്ന സംഗ്മയുടെ ആരോപണം തെരഞ്ഞെടുപ്പു കമ്മീഷന്‍ നിരാകരിച്ചിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക