Image

വൈദ്യുതി നിരക്ക് 30 ശതമാനം വരെ കൂട്ടും

Published on 25 July, 2012
വൈദ്യുതി നിരക്ക് 30 ശതമാനം വരെ കൂട്ടും
തിരുവനന്തപുരം: വൈദ്യുതി നിരക്കു വര്‍ധിപ്പിക്കുന്നതിന് അനുമതി നല്‍കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ യോഗം തീരുമാനിച്ചു.നിരക്കു വര്‍ധന റഗുലേറ്ററി കമ്മീഷന്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.വ്യവസായ, വാണിജ്യ ഉപയോക്താക്കള്‍ക്കു കാര്യമായ നിരക്കുവര്‍ധനയുണ്ടാകില്ല. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു 150 യൂണിറ്റുവരെ വലിയ നിരക്കുവര്‍ധന ഉണ്ടാകില്ലെന്നാണ് അറിയുന്നത്. 

പ്രതിമാസം 150 യൂണിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 30 ശതമാനംവരെ വര്‍ധനയുണ്ടായേക്കും. ഫിക്‌സഡ് ചാര്‍ജും വര്‍ധിപ്പിക്കും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് കുറഞ്ഞത് 20 രൂപ വര്‍ധിപ്പിക്കും.വൈദ്യുതി ഉപയോഗം കൂടുന്ന സമയത്ത് ഉയര്‍ന്നവില ഈടാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. 

പത്തു വര്‍ഷത്തിനുശേഷം ആദ്യമായാണു വൈദ്യുതി നിരക്കു വര്‍ധിപ്പിക്കുന്നത്. 1564 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുന്നവിധത്തില്‍ നിരക്കു വര്‍ധന ഏര്‍പ്പെടുത്തണമെന്നാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനോടനുബന്ധിച്ച നിരക്കു വര്‍ധനയാകും ഇന്നു പ്രഖ്യാപിക്കുകയെന്നാണു കരുതുന്നത്.

വൈദ്യുതി നിരക്ക് 30 ശതമാനം വരെ കൂട്ടും
വൈദ്യുതി നിരക്ക് 30 ശതമാനം വരെ കൂട്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക