Image

കോട്ടമുറിക്കലിനെതിരേയുള്ള നടപടിക്കു കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം

Published on 25 July, 2012
കോട്ടമുറിക്കലിനെതിരേയുള്ള നടപടിക്കു കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം
തിരുവനന്തപുരം: ഒളികാമറ വിവാദത്തില്‍ സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ട മുന്‍ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരേയുള്ള നടപടിക്കു കേന്ദ്ര കമ്മിറ്റി അംഗീകാരം നല്‍കിയതായി സിപിഎം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. 

പാര്‍ട്ടി ഓഫീസില്‍ കാമറ സ്ഥാപിക്കുന്നതിനു പ്രധാന പങ്കു വഹിച്ച ജില്ലാ സെക്രട്ടറിയേറ്റംഗം കെ.എ. ചാക്കോച്ചനെയും ഓഫീസിലെ ജീവനക്കാരായ രമേശന്‍, പ്രവീണ്‍ എന്നിവരെയും ആറു മാസത്തേക്കു പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാനും ജില്ലാ കമ്മിറ്റിയംഗമായ പി.എസ്. മോഹനനെ കമ്മിറ്റിയില്‍നിന്നു തരംതാഴ്ത്താനുമാണു തീരുമാനിച്ചത്.

കോട്ടമുറിക്കലിനെതിരേയുള്ള നടപടിക്കു കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക