Image

വേഗമേറിയ മൂന്നാമത് സെഞ്ചുറിയുമായി സ്റ്റൈറിസ്

Published on 25 July, 2012
വേഗമേറിയ മൂന്നാമത് സെഞ്ചുറിയുമായി സ്റ്റൈറിസ്
ലണ്ടന്‍: ട്വന്റി-20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത് സെഞ്ചുറിക്ക് ഉടമയായി ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ സ്‌കോട്ട് സ്റ്റൈറിസ്. ഇംഗ്ലീഷ് ട്രോഫിക്കുവേണ്ടിയുള്ള ഫ്രണ്ട്‌സ് ലൈഫ് ചാമ്പ്യന്‍ഷിപ്പില്‍ സസെക്‌സിനുവേണ്ടി ഗ്ലൗസെന്റര്‍ഷെയറിനെതിരേയാണ് സ്റ്റൈറിസ് തന്റെ സെഞ്ചുറി നേടിയത്. 37 പന്തില്‍ നിന്ന് അഞ്ചു ഫോറും ഒമ്പതു സിക്‌സും അടക്കം സ്റ്റൈറിസ് 100 റണ്‍സെടുത്തു പുറത്താകാതെ നിന്നു. മത്സരത്തില്‍ സസെക്‌സ് 39 റണ്‍സിനു വിജയിച്ചു. സ്‌കോര്‍: സസെക്‌സ് 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 230. ഗ്ലൗസെന്റര്‍ഷെയര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 191. 2004 ല്‍ ഓസ്‌ട്രേലിയയുടെ ആന്‍ഡ്രു സൈമണ്ട്‌സ് 34 പന്തില്‍ നേടിയ സെഞ്ചുറിയാണ് ഏറ്റവും വേഗമേറിയത്. നമീബിയയുടെ ലൂയിസ് വാന്‍ഡര്‍ വെസ്റ്റിഗ്വിന്‍ 35 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ഇന്ത്യയുടെ യൂസഫ് പഠാന്‍ ഐപിഎലില്‍ 37 പന്തില്‍ സെഞ്ചുറി നേടിയതിനൊപ്പമാണ് സ്റ്റൈറിസ് നിലവിലെത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക