Image

വെനീസ് ചലച്ചിത്രോത്സവം: ഉദ്ഘാടനചിത്രം മീരാ നായരുടേത്

Published on 25 July, 2012
വെനീസ് ചലച്ചിത്രോത്സവം: ഉദ്ഘാടനചിത്രം മീരാ നായരുടേത്



ന്യൂദല്‍ഹി: ഇന്ത്യന്‍ വംശജയായ ലോകപ്രശസ്ത ചലച്ചിത്രകാരി മീരാ നായരുടെ ഏറ്റവും പുതിയ ചിത്രമായ ‘ദ റിലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ്’ 69ാമത് വെനീസ് ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
പാകിസ്താനി എഴുത്തുകാരനായ മുഹ്‌സിന്‍ ഹാമിദിന്റെ അതേപേരിലുള്ള പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായ സിനിമയില്‍ ശബാന ആസ്മിയും ഓംപുരിയും അഭിനയിച്ചിട്ടുണ്ട്.

ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ടുവരെയുള്ള ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലല്ലാതെയാണ് ‘ദ റിലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ്’ പ്രദര്‍ശിപ്പിക്കുന്നത്. വാള്‍സ്ട്രീറ്റില്‍ കോര്‍പറേറ്റ് വിജയത്തിനു പുറകെ പായുന്ന ഒരു പാകിസ്താന്‍കാരനില്‍ ജന്മദേശത്തെക്കുറിച്ച ചിന്തകളും അമേരിക്കന്‍ സ്വപ്നവും ആത്യന്തികമായുണ്ടാക്കുന്ന മാനസികസംഘര്‍ഷമാണ് ചലച്ചിത്രത്തിന്റെ പ്രമേയം. ഹോളിവുഡ് നടന്മാരായ കേറ്റ് ഹഡ്‌സണ്‍, കെയ്ഫര്‍ സതര്‍ലെന്‍ഡ്, ലീവ് ഷ്രീബര്‍ തുടങ്ങിയവര്‍ സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

2001ല്‍ മീരാ നായരുടെ ‘മണ്‍സൂണ്‍ വെഡിങ്’ എന്ന സിനിമക്ക് ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം കിട്ടിയിരുന്നു. 1988ല്‍ സംവിധാനം ചെയ്ത സലാം ബോംബേയാണ് മീരയുടെ ആദ്യചിത്രം.

വെനീസ് ചലച്ചിത്രോത്സവം: ഉദ്ഘാടനചിത്രം മീരാ നായരുടേത്വെനീസ് ചലച്ചിത്രോത്സവം: ഉദ്ഘാടനചിത്രം മീരാ നായരുടേത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക