Image

കുടുംബമേളയുടെ ഭേരി മുഴങ്ങി, ഇനി മെരിലാന്റിലെ എമിറ്റ്‌സ്‌ബര്‍ഗ്ഗിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 25 July, 2012
കുടുംബമേളയുടെ ഭേരി മുഴങ്ങി, ഇനി മെരിലാന്റിലെ എമിറ്റ്‌സ്‌ബര്‍ഗ്ഗിലേക്ക്‌
എമിറ്റ്‌സ്‌ബര്‍ഗ്‌: ഇനിയുള്ള അടുത്ത നാലു ദിവസങ്ങള്‍ അമേരിക്കയിലെ നസ്രാണികള്‍ക്കും കുടുംബങ്ങള്‍ക്കും അവരുടെ ചാര്‍ച്ചക്കാര്‍ക്കും ഉത്സവമേള ! ചര്‍ച്ചാ ക്ലാസുകള്‍, വി.ബി.എസ്‌., ഹാസ്യകലാവിരുന്നുകള്‍ , കായികമേള ,വിനോദയാത്ര ,ബിസിനസ്സ്‌ മീറ്റിങ്ങ്‌, നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര , കള്‍ച്ചറല്‍ & യൂത്ത്‌ പ്രോഗ്രാമുകള്‍ , ബാങ്ക്വറ്റ്‌, കുടുംബകഥകള്‍ , മിത്രസംഗമം, ഇവ എല്ലാറ്റിലുപരി തങ്ങള്‍ നെഞ്ചോടു ചേര്‍ത്ത്‌ പരിരക്ഷിച്ചുവരുന്ന ആത്മീയതയ്‌ക്കൊരു നവോത്ഥാനം !

അതേ, ആകമാന സുറിയാനിസഭയുടെ അമേരിയ്‌ക്കന്‍ അതിഭദ്രാസനത്തിലെ ദൈവമക്കളുടെ വാര്‍ഷിക കൂടിവരവ്‌ മെരിലണ്ടിലെ എമിറ്റ്‌സ്‌ബര്‍ഗ്ഗിലുള്ള മൗണ്ട്‌ സെന്റ്‌ മേരീസ്‌ യൂണിവേഴ്‌സിറ്റിയില്‍ ഈ വ്യാഴാഴ്‌ച മുതല്‍ ഞായറാഴ്‌ച വരെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിവിധങ്ങളായ പുതുപുത്തന്‍ പരിപാടികളോടെ അരങ്ങേറുകുകയാണു.

ബൂക്കു ചെയ്‌തിരുന്ന താമസ സൗകര്യങ്ങളെല്ലാം നിറഞ്ഞു. ഭദ്രാസനത്തിന്റെ ചുമതലക്കാരും സംഘാടകരും കുടുംബസമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്ന ഏവരേയും ഹാര്‍ദ്ദവമായി സ്വീകരിക്കാന്‍, എല്ലാ പരിപാടികളും ഏറ്റം സമുചിതമായി നടക്കുമെന്ന ഉറപ്പില്‍ ബദ്ധശ്രദ്ധരായി നില്‍ക്കുന്നു. മലങ്കര ആര്‍ച്ചുഡയോസീസിന്റെ വാര്‍ഷിക സൂവനീര്‍ പ്രസിദ്ധീകരണാര്‍ഹം റഡിയായിക്കഴിഞ്ഞു. വി.സഭയിലെ ആത്മീയ പിതാക്കന്മാര്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നുമായി എത്തിച്ചേര്‍ന്നിരിയ്‌ക്കുന്നു. ഇനിയുള്ളത്‌ ജനങ്ങളുടെ പ്രവാഹമാണു. `2012 ലെ കുടുംബമേള ഒരു മഹാസംഭവം' എന്ന വാര്‍ത്തയ്‌ക്കായി ഇനി മാന്യവായനക്കാര്‍ കാത്തിരിയ്‌ക്കുമല്ലോ.

മലങ്കര അതിഭദ്രാസനത്തിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ ഓഫീസില്‍ നിന്നും, ഷെവ. ബാബു ജേക്കബ്‌ നടയില്‍ അറിയിച്ചതാണിത്‌.
കുടുംബമേളയുടെ ഭേരി മുഴങ്ങി, ഇനി മെരിലാന്റിലെ എമിറ്റ്‌സ്‌ബര്‍ഗ്ഗിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക