Image

കുര്യന്‍ തമ്പി ജേക്കബ്‌, സി എസ്‌ ഐ സഭ നോര്‍ത്ത്‌ അമേരിക്കന്‍ കൗണ്‍സില്‍ സെക്രട്ടറി

ജോര്‍ജ്‌ കാക്കനാട്ട്‌ Published on 25 July, 2012
കുര്യന്‍ തമ്പി ജേക്കബ്‌, സി എസ്‌ ഐ സഭ നോര്‍ത്ത്‌ അമേരിക്കന്‍ കൗണ്‍സില്‍ സെക്രട്ടറി
ഹ്യൂസ്റ്റണ്‍: സിഎസ്‌ഐ സഭയുടെ നോര്‍ ത്ത്‌ അമേരിക്കന്‍ കൗണ്‍സിലിന്‍െറ സെക്രട്ടറി യായി, സെയിന്‍റ്‌ തോമസ്സ്‌ സി എസ്‌ ഐ ചര്‍ ച്ച്‌ ഓഫ്‌ ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ഇടവക അംഗമായ കുര്യന്‍ തമ്പി ജേക്കബിനെ സഭാ കൗണ്‍സില്‍ എതിരില്ലാതെ തിരഞ്ഞെടുത്തു.

ഫ്‌ളോറിഡയിലെ ഒര്‍ലാന്‍െറായില്‍ റോസന്‍പ്‌ളാസാ ഹോട്ടലില്‍ വച്ചു നടന്ന സഭാ കൗണ്‍സിലിലാണു തിരഞ്ഞെടുപ്പു നടന്നത്‌. റവ. ജേക്കബ്‌ ദേവസ്യ (മിഷിഗണ്‍) ജയിസണ്‍ ബണ്ടി (ചിക്കാഗോ), കെവിന്‍ ഈപ്പന്‍ (ന്യൂ യോര്‍ക്ക്‌), ചെറിയാന്‍ എബ്രഹാം (ഫിലാദല്‍ ഫിയ), റവ. ഫ്രാക്ലിന്‍ ഷെര്‍വിന്‍ (ഡാലസ്‌), സാമുവേല്‍ ജോണ്‍സണ്‍ (ചിക്കാഗോ), ഡോ. റെയ്‌ച്ചല്‍ ജോര്‍ജ്ജ്‌ (ന്യൂയോര്‍ക്ക്‌), ജോഷ്‌ലി വര്‍ഗീസ്‌ (ന്യുയോര്‍ക്ക്‌) എന്നിവര്‍ കൗണ്‍സിന്‍െറ പുതിയ നേതൃനിരയിലെ അംഗങ്ങളാണ്‌.

ഹൂസ്റ്റണിലെ സി എസ്‌ ഐ സഭയുടെ സ്ഥാപക നേതാക്കളിലൊരാളായ ജേക്കബിന്‍െറ അനുഭവസമ്പത്തും അക്ഷീണ പരിശ്രമങ്ങളും നോര്‍ത്ത്‌ അമേ രിക്കയിലുള്ള സിഎസ്‌ഐ ഇടവകകളുടെ വളര്‍ച്ചക്കും പുരോഗമനത്തിനും മുതല്‍ക്കൂട്ടായിരിക്കുമെന്ന്‌ കൗണ്‍സില്‍ പ്രസിഡന്‍റും സിഎസ്‌ഐയുടെ പരമാ ദ്ധ്യക്ഷനുമായ മോസ്റ്റ്‌ റവ. ജി ദേവകടാഷം അഭിപ്രായപ്പെട്ടു.
കുര്യന്‍ തമ്പി ജേക്കബ്‌, സി എസ്‌ ഐ സഭ നോര്‍ത്ത്‌ അമേരിക്കന്‍ കൗണ്‍സില്‍ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക