Image

എറണാകുളം ജില്ലാ മുസ്‌ലിം വെല്‍ഫയര്‍ അസോസിയേഷന്‍ റമദാന്‍ റിലീഫ്‌ കാമ്പയിന്‌ തുടക്കം കുറിച്ചു

Published on 25 July, 2012
എറണാകുളം ജില്ലാ മുസ്‌ലിം വെല്‍ഫയര്‍ അസോസിയേഷന്‍ റമദാന്‍ റിലീഫ്‌ കാമ്പയിന്‌ തുടക്കം കുറിച്ചു
ദമാം: ജീവകാരുണ്യരംഗത്ത്‌ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന കിഴക്കന്‍ പ്രവിശ്യയിലെ എറണാകുളം ജില്ലാ നിവാസികളുടെ കൂട്ടായ്‌മയായ ദമാം എറണാകുളം ജില്ലാ മുസ്‌ലിം വെല്‍ഫയര്‍ അസോസിയേഷന്‍ റമദാനിലെ റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ദമാമില്‍ തുടക്കം കുറിച്ചു.

ദമാം ദാറുല്‍ സിഹാ ഡെന്റല്‍ ക്ലിനിക്ക്‌ മാനേജര്‍ അബ്ദുള്ള പോഞ്ഞാശേരിയില്‍ നിന്ന്‌ ആദ്യ ഫണ്‌ട്‌ സ്വീകരിച്ച്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ സി.പി. മുഹമ്മദലി ഉദ്‌ഘാടനം ചെയ്‌തു. വിവിധ പ്രദേശങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത ജില്ലയിലെ നിര്‍ധനരും രോഗികളുമായ 50ല്‍ പരം കുടുംബങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം റമദാനില്‍ തന്നെ എത്തിക്കുക എന്നത്‌ ലക്ഷ്യമാക്കിയാണ്‌ റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്ന്‌ മീഡിയ കണ്‍ വീനര്‍ മുസ്‌തഫാ കമാല്‍ കോതമംഗലം അറിയിച്ചു.

ചടങ്ങില്‍ രക്ഷാധികാരി മുഹമ്മദ്‌ ഇസമയില്‍ ആലുവ, സെക്രട്ടറി പരീത്‌ കാവാട്ട്‌, ഹംസ ഇടപ്പള്ളി, ഷൗക്കത്ത്‌ തോട്ടത്തിക്കുളം എന്നിവര്‍ പങ്കെടുത്തു.
എറണാകുളം ജില്ലാ മുസ്‌ലിം വെല്‍ഫയര്‍ അസോസിയേഷന്‍ റമദാന്‍ റിലീഫ്‌ കാമ്പയിന്‌ തുടക്കം കുറിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക